നെഞ്ചിടിപ്പിൽ കേരളം ;കൂട്ടലും കിഴിക്കലുമായി മുന്നണികൾ  വേട്ടെണ്ണൽ കേന്ദ്രങ്ങൾ എവിടെയെന്ന് അറിയാം!
നെഞ്ചിടിപ്പിൽ കേരളം ;കൂട്ടലും കിഴിക്കലുമായി മുന്നണികൾ വേട്ടെണ്ണൽ കേന്ദ്രങ്ങൾ എവിടെയെന്ന് അറിയാം!
Atholi News12 Dec5 min

നെഞ്ചിടിപ്പിൽ കേരളം ;കൂട്ടലും കിഴിക്കലുമായി

മുന്നണികൾ


വേട്ടെണ്ണൽ കേന്ദ്രങ്ങൾ എവിടെയെന്ന് അറിയാം!




കോഴിക്കോട് :ത്രികോണ മത്സരം ശക്തമായ കോഴിക്കോട് കോർപ്പറേഷനിലെ വോട്ട് എണ്ണൽ നടക്കാവ് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ, കഴിഞ്ഞ നാല് പതിറ്റാണ്ടായി എൽ ഡി എഫ് ഭരണം തുടരുന്ന കോർപ്പറേഷനിൽ ഒരു മാറ്റം ഉണ്ടാകുമെന്ന് യു ഡി എഫും തുടർച്ച ഉറപ്പെന്ന് എൽ ഡി എഫും വലിയ ഒറ്റ കക്ഷിയായി ബി ജെ പിയും ഉണ്ടാകുമെന്നാണ് മുന്നണികളുടെ വാദം.

7മുൻസിപ്പാലിറ്റികളിലെ വോട്ടുകൾ , കൊയിലാണ്ടി ( ജി വി എച്ച് എസ് ) ,വടകര ( നഗരസഭ ഹാൾ ) , പയ്യോളി ( ഗവ ടെക്നിക്കൽ സ്കൂൾ ) ,

കൊടുവള്ളി ( ഗവ ഹയർ സെക്കൻഡറി സ്കൂൾ ) , മുക്കം ( ഗവ ഹയർ സെക്കൻഡറി സ്കൂൾ , നീലേശ്വരം ) , ഫറോക്ക് ( ഫാറൂഖ് കോളേജ് ഓഡിറ്റോറിയം) എന്നിവിടങ്ങളിലാണ്.

യു ഡി എഫ് മുൻതൂക്കമുള്ള മുൻസിപ്പാലിറ്റികളിൽ എൽ ഡി എഫ് പിടിച്ചെടുക്കുമെന്നും നിലവിലെ സീറ്റ് നിലനിർത്തുമെന്ന് യു ഡി എഫും വാദിക്കുന്നു.

ബ്ലോക്ക് പഞ്ചായത്ത് വോട്ടുകൾ - വടകര ( ഗവ കോളജ് മടപ്പള്ളി )

തൂണേരി ( കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ, പുറമേരി ) , കുന്നുമ്മൽ ( നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ) , തോടന്നൂർ ( സെൻ്റ് ആൻ്റണീസ് ഗേൾസ് ഹൈസ്കൂൾ, വടകര ),മേലടി ( തിക്കോടിയൻ സ്മാരക ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, പയ്യോളി ) പേരാമ്പ്ര ( പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ) , ബാലുശ്ശേരി ( ജി വി എച്ച് എസ് എസ് ബാലുശ്ശേരി), പന്തലായനി ( ഗവ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ) , ചേളന്നൂർ ( വെസ്റ്റ് ഹിൽ , ഗവ.പോളി ടെക്നിക് കോളജ് ) , കൊടുവള്ളി ( കെ എം ഒ ഹയർ സെക്കൻഡറി സ്കൂൾ) , കുന്ദമംഗലം ( മലബാർ ക്രിസ്റ്റ്യൻ കോളജ് ) , കോഴിക്കോട് ( സാമൂതിരി ഹയർ സെക്കൻഡറി സ്കൂൾ ) എന്നിവിടങ്ങളിൽ നിന്നും എണ്ണും. 

എൽ ഡി എഫ് ആധിപത്യമാണ് ബ്ലോക്കുകളിൽ അവ ഇത്തവണ തിരിച്ചെടുക്കുമെന്ന് യു ഡി എഫും തുടരുമെന്ന് എൽ ഡി എഫും പുതിയ എക്കൗണ്ട് തുറക്കുമെന്ന് ബി ജെ പി യും പ്രതീക്ഷിക്കുന്നു.



ഫലം അറിയാൻ !


തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ഫലം ശനിയാഴ്ച രാവിലെ 8 മണി മുതല്‍ ലഭിക്കും

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec