
ഉള്ളിയേരിയിൽ കള്ള വോട്ട് ചെയ്യാൻ ശ്രമിച്ചെന്ന് പരാതി ;
ഏജൻ്റ് മാർ ഇടപെട്ട് തടഞ്ഞു
ഉള്ളിയേരി : ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിൽ ഒറവിൽ ഗവ. എൽ പി സ്കൂളിൽ കള്ള വോട്ടു ചെയ്യാൻ ശ്രമിച്ചതായി പരാതി. വോട്ട് ചെയ്യാൻ ശ്രമിച്ച ആളെ യുഡിഎഫ് ബൂത്ത് ഏജൻ്റുമാർ ഇടപെട്ട് തടഞ്ഞു. ഇയാൾ ആദ്യം നടുവണ്ണൂർ പഞ്ചായത്ത് 12ാം വാർഡിൽ രാവിലെ വോട്ടു ചെയ്തിരുന്നു. തുടർന്ന് ഉച്ചയോടെ ഉള്ളിയേരി പഞ്ചായത്ത് ഒറവിൽ ഗവ.എൽ പി സ്കൂളിലെ രണ്ടാം പോളിങ് സ്റ്റേഷനിൽ വീണ്ടും വോട്ടു ചെയ്യാൻ എത്തി. ഇയാൾ മുൻപും സമാന രീതിയിൽ വോട്ട് ചെയ്യാൻ ശ്രമിച്ചതായി പരാതിയുണ്ടായിരുന്നു. നടുവണ്ണൂരിലെ ബൂത്ത് ഏജൻ്റുമാർ ഉള്ളിയേരിയിലെ ബൂത്ത് ഏജൻ്റുമാർക്ക് വിവരം കൈമാറുകയായിരുന്നു.