
നജീബ് അത്തോളിയെ അനുസ്മരിച്ചു
ബാലുശ്ശേരി : എസ് ഡി പി ഐ ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നജീബ് അത്തോളി അനുസ്മരണം സംഘടിപ്പിച്ചു.
ഉള്ളിയേരി പെൻഷൻ ഭവനിൽ
പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് ജലീൽ സഖാഫി ഉദ്ഘാടനം ചെയ്തു .
മികച്ച സംഘാടകനും എഴുത്തുകാരനും പ്രാസംഗികനുമായിരുന്ന നജീബ് അത്തോളിയുടെ വേർപാട് പാർട്ടിക്കും സഹപ്രവർത്തകർക്കും നികത്താനാവാത്ത വിടവുകളാണ് നൽകിയത് എന്ന് അദ്ദേഹം പറഞ്ഞു.
എസ് ഡി പി ഐ ജില്ലാ ജനറൽ സെക്രട്ടറി ആയിരിക്കെ ആറ് വർഷം മുൻപ് പൗരത്വപ്രക്ഷോഭവുമായി ബന്ധപെട്ട് അത്തോളിയിൽ നടന്ന പ്രകടനത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഹോസ്പിറ്റലിൽ എത്തിക്കുന്നതിനിടെ മരണം സംഭവിക്കുകയുമായിരുന്നു. അകാലത്തിൽ വിട്ട് പിരിഞ്ഞ ഉള്ളിയേരി ബ്രാഞ്ച് അംഗമായിരുന്ന ഫാസിൽ ഷായുടെ ഓർമ്മകൾക്ക് മുന്നിൽ മൗനപ്രാർത്ഥനയോടെ ആരംഭിച്ച അനുസ്മരണ പരിപാടിക്ക്
മണ്ഡലം പ്രസിഡണ്ട് സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. ഉമർ പാറക്കൽ ,റാഷിദ് പിടി തുടങ്ങിയവർ സംസാരിച്ചു.
മണ്ഡലം ഓർഗനൈസിംഗ് സിക്രട്ടറി മുഹമ്മദ് ഇകെ സ്വാഗതവും
വൈസ് പ്രസിഡണ്ട് പി കെ സുലൈഖ നന്ദിയും പറഞ്ഞു.