വീടിൻ്റെ സ്റ്റെപ്പിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
ഉള്ളിയേരി :വീടിൻ്റെ സ്റ്റെപ്പിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന
വീട്ടമ്മയ്ക്ക് ദാരുണ അന്ത്യം.
മാമ്പൊയിൽ പരേതനായ ഒ സി മുഹമ്മദ് കോയയുടെയും ഇമ്പിച്ചായിശയുടെ മകളും വനിതാ ലീഗ് പ്രസിഡൻ്റുമായ ഒ സി അസ്മയാണ് ( 43 ) ഗവ.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.
ഭർത്താവ്: നൊരമ്പാട്ട് കബീർ.
ചൊവ്വാഴ്ച രാവിലെ വസ്ത്രം കഴുകി ഉണക്കുന്നതിനായി മുകൾ നിലയിലേക്ക് പടി ചവിട്ടി കയറ്റുകയായിരുന്നു.
കാല് തെറ്റി താഴെക്ക് തലയിടിച്ച് വീണതായെന്ന് നിഗമനം. ഇടിയുടെ ആഘാതത്തിൽ അബോധാവസ്ഥയിലായി. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. സമീപത്തെ വീട്ടിലുള്ളവർ അന്വേഷിച്ചപ്പോഴാണ് അപകട വിവരം മനസ്സിലാക്കുന്നത്. ഉടൻ തന്നെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ എത്തിച്ചു . ഇന്നലെ രാത്രിയോടെ മരണം സ്ഥിരീകരിച്ചു.
ദുബായ് കെ എം സി സി ബാലുശ്ശേരി മണ്ഡലം മുൻ വൈസ് പ്രസിഡൻ്റ് ഒ സി റഷീദ് , ദുബായ് കെ എം സി സി ഉള്ളിയേരി പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ഒ സി അഷ്റഫ് , ഒ സി മുനീർ എന്നിവർ സഹോദരങ്ങളാണ്.
സംസ്ക്കാരം ഇന്ന് ( ബുധനാഴ്ച) വൈകീട്ട് 3 ന് മാമ്പൊയിൽ പള്ളിയിൽ നടന്നു.