ബാങ്ക് നിക്ഷേപകരുടെ പരാതി, പാർട്ടിക്ക് അവമതിയും; കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റ് ഗിരീഷ് മൊടക്കല്ലൂരിനെ കോൺഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്തു
അത്തോളി :പൊതുസമൂഹത്തിൻ്റെ മുമ്പിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്നതും ഒരു കോൺഗ്രസ് നേതാവിന് ചേരാത്തതുമായ പ്രവർത്തികൾ ചെയ്തു കൊണ്ടിരിക്കുന്ന ഗിരീഷ് മൊടക്കല്ലൂരിനെ സംഘടനാ നടപടിയുടെ ഭാഗമായി ഡിസിസി യുടെ നിർദ്ദേശപ്രകാരം കോൺഗ്രസ് പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തതായി അത്തോളി മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് സുനിൽ കൊളക്കാട് അറിയിച്ചു.
കോൺ വേ , അത്തോളി വനിതാ കോ ഓപറേറ്റീവ് സൊസെറ്റി എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നിക്ഷേപകരുടെ പരാതിയുയർന്ന സാഹചര്യത്തിലാണ് ഗിരീഷിനെതിരെ നടപടിയെന്നാണ് വിവരം.
ഇത്തരം പ്രശ്നങ്ങൾ കാരണം കഴിഞ്ഞ നാലു വർഷമായി ഗിരീഷ് പാർട്ടി പ്രവർത്തനത്തിൽ നിന്നും മാറിനിൽക്കുകയായിരുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.