അത്തോളിയിൽ വയോധികൻ മരിച്ച നിലയിൽ;  മരിച്ചത് തിരുവങ്ങൂർ പകൽ വീട് അന്തേവാസി
അത്തോളിയിൽ വയോധികൻ മരിച്ച നിലയിൽ; മരിച്ചത് തിരുവങ്ങൂർ പകൽ വീട് അന്തേവാസി
Atholi News10 Jul5 min

അത്തോളിയിൽ വയോധികൻ മരിച്ച നിലയിൽ;

മരിച്ചത് തിരുവങ്ങൂർ പകൽ വീട് അന്തേവാസി




അത്തോളി : ടൗണിന് സമീപം 

കുറ്റിക്കാട്ടിൽ വയോധികൻ മരിച്ച നിലയിൽ കണ്ടെത്തി.

തിരുവങ്ങൂർ പകൽ വീട് അന്തേവാസിയും കാപ്പാട് കാക്കച്ചിക്കണ്ടി ദാറുൽ നഹീസ് വീട്ടിൽ അലവിയാണ് (74) മരിച്ചതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു.

വൈകീട്ട് 6 മണിയോടെ പരിസരവാസികൾ രൂക്ഷ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് സമിപത്തെ കുറ്റിക്കാട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തുകയായിരുന്നു.

പ്രദേശ വാസികൾ പോലിസിൽ വിവരം അറിയിച്ചു. പേരാമ്പ്ര ഡി വൈ എസ് പി . എൻ

 സുനിൽ കുമാർ, അത്തോളി പോലീസ് ഇൻസ്പെക്ടർ കെ പ്രേംകുമാർ, എസ് ഐ എം സി മുഹമ്മദലി എന്നിവരുടെ നേതൃത്വത്തിൽ പ്രാഥമിക പരിശോധന നടത്തി. 

രാവിലെ ഇൻക്വസ്റ്റ് നടപടിക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനായി മാറ്റുമെന്ന്

അത്തോളി പോലിസ് അറിയിച്ചു.

ഒരാഴ്ചയായി അലവിയെ കാണാനില്ലന്ന് സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചിരുന്നു.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec