കുനിയിൽ കടവ് പാലത്തിൽ നിന്നും ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
കുനിയിൽ കടവ് പാലത്തിൽ നിന്നും ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
Atholi News10 Jul5 min

കുനിയിൽ കടവ് പാലത്തിൽ നിന്നും ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി



അത്തോളി :കുനിയിൽ കടവ് പുഴയിൽ സി എച്ച് പാലത്തിൽ നിന്നും ചാടിയ ആളെ കണ്ടെത്തിയതായി കൊയിലാണ്ടി ഫയർ ഫോഴ്സ് അറിയിച്ചു.

അത്തോളി ആലിൻ ചുവട് കുറുവാളൂർ കുറ്റിയോറ തറോൽ

താമസിക്കും ഗണേശൻ്റെ മകൻ

വൈഷ്ണവാണ് ( 28 )മരിച്ചത്. 

അത്തോളി 

ചീക്കിലോട് ബസിൽ ക്ലീനറായി ജോലി ചെയ്യുകയായിരുന്നു.

ആനപ്പാറ കടവിനും വള്ളിൽ കടവിനും മധ്യേ

കാട്ടില പീടിക കിഴക്ക് വശം ചാലാം കല്ലിന് സമീപത്തായി ഉന്നു വല കുറ്റിയിൽ തങ്ങി കിടന്ന നിലയിലാണ്

മൃതദേഹം കണ്ടെത്തിയത്. 

പുലർച്ചെ മത്സ്യ തൊഴിലാളികൾ വിവരം അറിയിച്ച് കൊയിലാണ്ടി പോലീസ് സ്ഥലത്ത് എത്തി.

ബുധനാഴ്ച

കൊയിലാണ്ടിയിൽ നിന്നും വെള്ളിമാട്കുന്നിൽ നിന്നുള്ള അഗ്നിരക്ഷാസേനയുടെ സ്‌കൂബ ടീം 2 മണിക്കൂറോളം ' തെരച്ചിൽ നടത്തിയിരുന്നു. ജൂലായ് 7 മുതൽ കാണാനില്ലന്ന്  അത്തോളി പോലീസ് പരാതി നൽകിയിരുന്നു. 

കുനിയിൽ കടവ് പാലത്തിൽ ബൈക്കും ചെരുപ്പും ഉണ്ടായിരുന്നു. പേരാമ്പ്ര ഡി വൈ എസ് പി എൻ സുനിൽ കുമാർ, അത്തോളി പോലീസ് ഇൻസ്പെക്ടർ കെ പ്രേംകുമാർ , എസ് ഐ എം സി മുഹമ്മദലി ഇന്നലെ സ്ഥലത്തുണ്ടായിരുന്നു.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec