അത്തോളിയിൽ ഉമ്മൻ ചാണ്ടി അനുസ്മരണം  "സ്‌നേഹദാനം "
അത്തോളിയിൽ ഉമ്മൻ ചാണ്ടി അനുസ്മരണം "സ്‌നേഹദാനം "
Atholi News19 Jul5 min

അത്തോളിയിൽ ഉമ്മൻ ചാണ്ടി അനുസ്മരണം

"സ്‌നേഹദാനം "



അത്തോളി : ഉമ്മൻ ചാണ്ടിയുടെ 3-ാം ചരമ വാർഷികത്തോടനുബന്ധിച്ച് അത്തോളി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്‌നേഹദാനം എന്ന പേരിൽ മലബാർ മെഡിക്കൽ കോളേജിൽ രക്തദാനം നടത്തി. യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജന. സെക്രട്ടറി ജെ എസ്.അശ്വതി ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് വി.ജി. ഷൈനിൽ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് സുനിൽ കൊളക്കാട്, വാർഡ് മെമ്പർ ബിനീഷ് കൊളക്കാട്, കെ.എൽ. കിരൺ, രേഷ്മ അജീഷ്, വി.ടി.കെ ഷിജു, ടി.പി ജയപ്രകാശ്, കെ.പി. രഞ്ജിത്, സി.പി. ലിൻ്റോ എന്നിവർ പ്രസംഗിച്ചു. 

20 പ്രവർത്തകർ രക്തം ദാനം ചെയ്തു. രക്തദാതാക്കൾക്ക് ബ്ലഡ് സെൻ്റർ കോ ഓഡിനേറ്റർ ഡോ. അശ്വതി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

Recent News