
നറുക്കെടുപ്പിൽ വിജയിയായ സ്‌കൂൾ വിദ്യാർത്ഥി
ഉദ്ഘാടകൻ ; പയ്യോളി സൈക്കിൾ ഇനി അത്തോളിയിലും
അത്തോളി :സൈക്കിൾ വിപണിയിൽ രണ്ട് വർഷത്തിനകം ഉപഭോക്താക്കളുടെ വിശ്വാസ്യത നേടിയെടുത്ത പയ്യോളി സൈക്കിൾ
ഇനി അത്തോളിയിലും സജീവ സാന്നിധ്യം ഉറപ്പിക്കുന്നു.
20 ന് ചൊവ്വാഴ്ച രാവിലെ 11 നാണ് ഉദ്ഘാടന ചടങ്ങ്.
അത്തോളി പെട്രോൾ പമ്പിന് സമീപമാണ് ഷോറൂ.
ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നവരിൽ 8 മുതൽ 10 ആം ക്ലാസ് വരെ പഠിക്കുന്നവരിൽ നിന്നും
നറുക്കെടുപ്പിൽ വിജയിക്കുന്ന വിദ്യാർത്ഥി / വിദ്യാർത്ഥിനിയാകും
ഉദ്ഘാടകൻ .
നോട്ടീസിനൊപ്പം ഇതിനകം കുപ്പൺ വിതരണം ചെയ്തു. നേരിട്ട് ഷോറൂമിൽ എത്തുന്നവർക്ക്
രാവിലെ 9 .30 മുതൽ
കൂപ്പൺ വിതരണം ചെയ്യും.
2024 ഒക്ടോബർ 18 ന് ആരംഭിച്ച പയ്യോളി സൈക്കിൾ ബ്രാൻ്റായി ഇതിനകം 5 ഷോറൂമകളിൽ പ്രവർത്തിക്കുന്നു. ലോകോത്തര നിലവാരമുള്ള സൈക്കിളുകൾ ,
വിവിധ ബ്രാൻ്റുകളിലെ ഇലക്ട്രിക് സൈക്കിൾ ഇവിടെ ലഭ്യമാണ്. ഒരു രൂപ വായ്പ പദ്ധതിയിലൂടെ സൈക്കിൾ ലഭ്യമാകുന്നതും ഇവിടെ നിന്ന് വാങ്ങുന്ന സൈക്കിളിന്
ആജീവനന്ത സർവീസ് ലഭിക്കുന്നു എന്ന സവിശേഷതയും പയ്യോളി സൈക്കിളിനെ വേറിട്ടതാക്കുന്നത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി താൽക്കാലി സംവിധാനത്തിൽ കച്ചവടം നടത്തിയിരുന്നു, അത്തോളിയിലെ ജനങ്ങൾ നൽകിയ പിന്തുണ ഏറെ വിലപ്പെട്ടതായിരുന്നു ഇതിൻ്റെ പശ്ചാത്തലത്തിലാണ് വിപുലമായ ഷോറൂമിലേക്ക് മാറുന്നതെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എം സജിത്ത് അത്തോളി ന്യൂസിനോട് പറഞ്ഞു. അത്തോളിയിൽ മാനസികവും ശാരീരികവും ആരോഗ്യകരവുമായ ഒരു സമൂഹത്തെ വാർത്തെടുത്താൻ പയ്യോളി സൈക്കിൾ സിൻ്റെ ഉദ്യമത്തിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.