
മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാല അനുമോദന സദസ്സ് സംഘടിപ്പിച്ചു.സമൂഹത്തിൽ പ്രവർത്തിക്കാൻ തുടങ്ങുമ്പോഴാണ്
ഫുൾ എ പ്ലസ് കൊടുക്കേണ്ടതെന്ന്
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്
അത്തോളി :
കൊങ്ങന്നൂർ മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാല അനുമോദന സദസ്സ് നടത്തി.ഗ്രാമ പഞ്ചായത്ത്
പ്രസിഡണ്ട് എം ജയകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു.
സമൂഹത്തിൽ പ്രവർത്തിക്കാൻ തുടങ്ങുമ്പോഴാണ്
ഫുൾ എ പ്ലസ് കൊടുക്കേണ്ടതെന്ന്
പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.
അപ്പോഴാണ് പത്തിലും പ്ലസ് ടുവിലും എ പ്ലസ് അർഹതപ്പെട്ടവർക്കാണോ എന്ന് പരിശോധിക്കേണ്ടത്.
ക്ലാസ് മുറികൾ വലുതായി, ക്ലാസ് മുറിക്കകത്തെ അറിവുകൾക്ക് അപ്പുറം പുറത്തെ കാഴ്ചകളും കയ്യിലുള്ള മൊബൈൽ ഫോൺ വരെ സ്വാധീനിക്കുന്നുണ്ട് . പണ്ട് വിദ്യാർത്ഥികളെ അടിച്ചിട്ടാണ് പഠിപ്പിച്ചത്, അടി മക്കൾക്ക് പ്രശ്നമായിരുന്നില്ല കാരണം വീടിനെയും വീട്ടുകാരെയും നന്നായി അറിയുമായിരുന്നു. കുട്ടി ക്ലാസ്
മുറിയ്ക്കപ്പുറം വളർന്നപ്പോൾ അധ്യാപകർ ക്ലാസ്സിലേക്ക് ചുരുങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ വായനശാല പ്രസിഡണ്ട്
കെ ശശികുമാർ അധ്യക്ഷത വഹിച്ചു. വിദ്യഭ്യാസ വിചക്ഷണനും നാടക- നാടൻ പാട്ട് കലാകാരനും സംസ്ഥാന സർക്കാരിൻ്റെ അധ്യാപക അവാർഡ് ജേതാവുമായ കെ.ടി രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
എൽ എസ് എസ്,
യു എസ് എസ് ജേതാക്കൾക്കും, എസ് എസ് എൽ സി യ്ക്കും, പ്ലസ് ടു വിനും ഉയർന്ന വിജയം നേടിയവർ ഉൾപ്പെടെ 32 പേരെ അനുമോദിച്ചു.
ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ
ഇ അനിൽകുമാർ, തഫാന റിജാഷ്, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എൻ. ടി മനോജ്, അശ്വിനി അജീഷ് എന്നിവർ പ്രസംഗിച്ചു. വായനശാല സെക്രട്ടറി എൻ പ്രദീപൻ സ്വാഗതവും താലൂക്ക് കൗൺസിൽ മെമ്പർ കെ.ടി ബാബു നന്ദിയും പറഞ്ഞു.
ഫോട്ടോ : I കൊങ്ങന്നൂർ മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാല അനുമോദന സദസ്സിൽ ആദരവ് ഏറ്റുവാങ്ങിയതിന് ശേഷം
2 )
ഗ്രാമ പഞ്ചായത്ത്
പ്രസിഡണ്ട് എം ജയകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യുന്നു.