ജി എം യു പി സ്കൂൾ വേളൂരിൽ  പരിസ്ഥിതി ദിനം ആഘോഷിച്ചു
ജി എം യു പി സ്കൂൾ വേളൂരിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു
Atholi News5 Jun5 min

ജി എം യു പി സ്കൂൾ വേളൂരിൽ

പരിസ്ഥിതി ദിനം ആഘോഷിച്ചു



അത്തോളി : ജി എം യു പി സ്കൂൾ വേളൂരിൽ പരിസ്ഥിതി ,സീഡ് ക്ലബുകളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. സ്കൂളിൻ്റെ തനത് പരിപാടിയായ കാർബൺ ന്യൂട്രൽ ഭവന പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജയകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.  

ടി.വി ബൽരാജ് പദ്ധതി വിശദീകരണം നടത്തി.

 കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ ഹരിത പുരസ്കാരം പരിഷത് പ്രവർത്തകർ സ്കൂളിന് സമർപ്പിച്ചു.  

 സർവ്വോദയ ബുക്ക് ട്രസ്റ്റ് ചെയർമാൻ കെ പി മനോജ് കുമാർ സ്‌കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നല്കി. 

 ശാസ്‌ത്ര സാഹിത്യ പരിഷത് പ്രവർത്തകനായ  അശോകൻ ഇളവനി പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് ക്ലാസ് നയിച്ചു. വാർഡ് മെമ്പർ എ എം സരിത അധ്യക്ഷത വഹിച്ച ചടങ്ങിൽ  സുഗതകുമാരി, പി.കെ മുരളീധരൻ, നജ് മുന്നിസ, ഇഷാൻ മുഹമ്മദ് എന്നിവർ സംസാരിച്ചു. ഹെഡ്‌മിസ്‌ട്രസ് സീമ പിപി സ്വാഗതവും സി.സത്യൻ നന്ദിയും പറഞ്ഞു.

അമൃത കെ , സൽമ എം, ഷിബു ഇടവന, രാജു കെ , ബബീഷ് കുമാർ എന്നിവർ നേതൃത്വം നല്കി.

Recent News