കേരളം പ്രത്യക്ഷത്തിനപ്പുറം എന്ന വിഷയത്തിൽ പ്രഭാഷണം : മത നിരപേക്ഷമായ ഇടങ്ങൾ കൊട്ടിയടക്കപ്പെടുന്നതായിഗുലാബ് ജാൻ
അത്തോളി :മത നിരപേക്ഷമായ ഇടങ്ങൾ കൊട്ടിയടക്കപ്പെടുന്നതായി പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ ജോയിൻ്റ് സെക്രട്ടറി ഗുലാബ് ജാൻ . പുരോഗമന കലാ സാഹിത്യ സംഘം അത്തോളി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കേരളം പ്രത്യക്ഷത്തിനപ്പുറം എന്ന വിഷയത്തിൽ നടന്ന പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്പോള സംസ്കാരം
പൊങ്ങച്ച ജീവിതത്തിലേക്ക് ആളുകളെ നയിക്കുന്നു. മത-ജാതി വേർതിരിവുകൾ സ്ഫോടനാത്മകമാവും വിധം ശക്തിപ്പെട്ടു കൊണ്ടിരിക്കുകയാണ്.
സാമൂഹിക ബന്ധങ്ങളിൽ നിന്ന് മനുഷ്യനെ അകറ്റുന്ന സാമ്രാജ്യത്വ താല്പര്യങ്ങളിലൂടെയാണ് കാലം കടന്നുപോകുന്നതെന്നുംഗുലാബ് ജാൻ കൂട്ടിച്ചേർത്തു.
പുരോഗമന കലാ സാഹിത്യ സംഘം അത്തോളി യൂണിറ്റ് പ്രസിഡണ്ട് കെ.ടി. ശേഖർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ജയകൃഷ്ണൻ, എം. സുഗത കുമാരി എന്നിവർ സംസാരിച്ചു. എം. റംഷാദ് കവിത അവതരിപ്പിച്ചു.