അത്തോളിയിൽ ലഹരി വിരുദ്ധ സദസ്
അത്തോളി:അത്തോളി ദേശീയ ഗ്രന്ഥാലയം ലഹരി വിരുദ്ധ സദസ് സംഘടിപ്പിച്ചു. സത്യൻ പുളിക്കൂൽ അധ്യക്ഷത വഹിച്ചു. കോഴിക്കോട് അസി. എക്സൈസ് ഇൻസ്പെക്ടർ സി.രാമകൃഷ്ണൻ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസെടുത്തു. വാർഡ് മെമ്പർ സന്ദീപ് കുമാർ നാലുപുരക്കൽ,എം. ജയകൃഷണൻ, നിധീഷ് പുറായിൽ സംസാരിച്ചു.
ചിത്രം:അത്തോളി ദേശീയ ഗ്രന്ഥാലയം സംഘടിപ്പിച്ച ലഹരി വിരുദ്ധ സദസിൽ സി.രാമകൃഷ്ണൻ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസെടുക്കുന്നു