ജാതി വർണ്ണ വിവേചനത്തിനെതിരെ
"ഇരുനിറം" : തിരക്കഥ അത്തോളി സ്വദേശി വിഷ്ണു മോഹൻ
അത്തോളി :ജാതി വർണ്ണ വിവേചനത്തിന്റെ കഥ പറയുന്ന ഇരുനിറം എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.
അത്തോളി കുറുവാളൂർ സ്വദേശി വിഷ്ണു കെ മോഹനാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്
ലിജോ ജോസ് പെല്ലിശ്ശേരി, ഇന്ദ്രൻസ് എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്.
മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടി വേട്ടയ്യൻ എന്ന രജനികാന്ത് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച തന്മയ സോളും,
വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ദിനീഷ് ആലപ്പിയുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നിഷ സാരഗ്, ജിയോ ബേബി, കബനി സൈറ, പ്രദീപ് ബാലൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു
ജിന്റോ തോമസ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നു
ടെലിവിഷൻ തിരക്കഥാകൃത്തായ വിഷ്ണു കെ മോഹൻ ബുക്ക് മൈ ഷോ റിലീസ് ചെയ്ത പടച്ചോന്റെ കഥകൾ എന്ന ആന്തോളജി ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.