കരിമ്പ് ജ്യൂസ് യന്ത്രത്തിൽ വിദ്യാർത്ഥിയുടെ   കൈ കുടുങ്ങി', രക്ഷകരായി മുക്കം അഗ്നിരക്ഷാസേന
കരിമ്പ് ജ്യൂസ് യന്ത്രത്തിൽ വിദ്യാർത്ഥിയുടെ കൈ കുടുങ്ങി', രക്ഷകരായി മുക്കം അഗ്നിരക്ഷാസേന
Atholi News28 Nov5 min

കരിമ്പ് ജ്യൂസ് യന്ത്രത്തിൽ വിദ്യാർത്ഥിയുടെ

കൈ കുടുങ്ങി', രക്ഷകരായി മുക്കം അഗ്നിരക്ഷാസേന




കൊടുവള്ളി:മാനിപുരം പാലത്തിനു സമീപം പ്രവർത്തിച്ചുവരുന്ന കരിമ്പ് ജ്യൂസ് യന്ത്രത്തിൽ കൈ കുടുങ്ങിയ വിദ്യാർത്ഥിയെ മുക്കം അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 10 മണിയോടെ പെരുവില്ലി പാലത്തറ വീട്ടിൽ ആദി കൃഷ്ണ (14) എന്ന വിദ്യാർത്ഥിയുടെ ഇടതുകൈ ജ്യൂസ് യന്ത്രത്തിന്റെ ഫ്ലൈ വീൽ ഗിയറുകൾക്കുള്ളിൽ അബദ്ധവശാൽ കുടുങ്ങുകയായിരുന്നു.ഉടൻ തന്നെ അഗ്നി രക്ഷാസേനയെ വിവരം അറിയിച്ചതിന് തുടർന്ന് മുക്കം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജോയ് എബ്രഹാമിന്റെ നേതൃത്വത്തിൽ സേന സ്ഥലത്തെത്തി ഹൈഡ്രോളിക് കോമ്പിനേഷൻ ടൂൾ, അങ്കിൾ ഗ്രൈൻഡർ എന്നിവ ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ രക്ഷപ്പെടുത്തുകയായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഗ്രേഡ് പി അബ്ദുൽ ഷുക്കൂർ, ഫയർ ഓഫീസർമാരായ പിടി അനീഷ്,എം നിസാമുദ്ദീൻ, പി നിയാസ്, കെ അഭിനേഷ്, കെ എസ് ശരത് കുമാർ, എൻ സിനീഷ്, പി കെ രാജൻ,സി എഫ് ജോഷി എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Recent News