നാലു കോടിയുടെ വികസന പദ്ധതി ; അത്തോളി സഹകരണ ആശുപത്രി പുതുമോടിയോടെ ഉദ്ഘാടനം ജൂൺ 8 ന്
നാലു കോടിയുടെ വികസന പദ്ധതി ; അത്തോളി സഹകരണ ആശുപത്രി പുതുമോടിയോടെ ഉദ്ഘാടനം ജൂൺ 8 ന്
Atholi News6 Jun5 min

നാലു കോടിയുടെ വികസന പദ്ധതി ; അത്തോളി സഹകരണ ആശുപത്രി പുതുമോടിയോടെ ഉദ്ഘാടനം ജൂൺ 8 ന്


അത്തോളി : സഹകരണ ആശുപത്രിയുടെ 50 കിടക്കകളോടുകൂടിയ പുതിയ കെട്ടിടത്തിൻറെ ഉദ്ഘാടനം ജൂൺ എട്ടിന് 2.30ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും.


24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം, ആധുനിക ഫാർമസി, ഹെൽത്ത് കെയർ സ്കീം, ഹോം കെയർ എന്നിവയാണ് പുതുതായി ആരംഭിക്കുന്നത്. ചടങ്ങിൽ എംഎൽഎമാരായ കെഎം സച്ചിൻ ദേവ് അധ്യക്ഷത വഹിക്കും. നവീകരിച്ച കാഷ്യാലിറ്റി ഉദ്ഘാടനം ജമീല

കാനത്തിൽ എംഎൽഎയും , നവീകരിച്ച ഫാർമസി ഉദ്ഘാടനം കൺസ്യൂമർ ഫെഡ് ചെയർമാൻ എം.മെഹബൂബും നിർവ്വഹിക്കും.


സോഫ്റ്റ് വെയർ ഡിജിറ്റൽ കാർഡ് വിതരണം അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ രാമചന്ദ്രനും, വെബ് സൈറ്റ് ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അജിത ഉദ്ഘാടനം ചെയ്യും. ഹെൽത്ത് കെയർ പദ്ധതി ഷെയർ സമാഹരണവും വിതരണവും കോഴിക്കോട് സഹകരണ ജോയിന്റ് രജിസ്ട്രാർ ജനറൽ ബി സുധ നിർവ്വഹിക്കും.


കെ ഡി സി എച്ച് ചെയർമാൻ പ്രൊഫ.പി ടി അബ്ദുൽ ലത്തീഫ് ഫോട്ടോ അനാഛാദനം ചെയ്യും. ഉപഹാരം ഏറ്റുവാങ്ങൽ അനാർക്ക് ബിൽഡേഴ്സ് ആന്റ് ഡെവലപ്പേഴ്സ് ടി കെ മുഹമ്മദ് ലെയിസ് .

അത്തോളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

സന്ദീപ് നാലു പുരയ്ക്കൽ, ജില്ലാ പഞ്ചായത്ത് അംഗം : സിന്ദു സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സുധ കാപ്പിൽ , ഒള്ളൂർ ദാസൻ ,സുധീഷ് , എം രജിത, ടി കെ വിജയൻ , കോമള തോട്ടോളി, മുഹമ്മദ് ഇയ്യാംകണ്ടി ,

എ കെ രാജർ , കെ മുരളീധരൻ , കൊല്ലോത്ത് ഗോപാലൻ, കെ എം ബാലൻ എന്നിവർ പങ്കെടുക്കും.


ചടങ്ങിൽ അത്തോളി സഹകരണ ആശുപത്രി സെക്രട്ടറി എം കെ സാദിഖ് റിപ്പോർട്ട് അവതരിപ്പിക്കും. പ്രസിഡൻറ് കെ കെ ബാബു സ്വാഗതവും, വൈസ് പ്രസിഡന്റ് എൻ കെ രാധാകൃഷ്ണൻ നന്ദിയും പറയും.


നാല് കോടി രൂപയുടെ വികസന പദ്ധതികളാണ് ആശുപത്രിയിൽ നടപ്പിലാക്കിയതെന്ന് ആശുപത്രി പ്രസിഡൻറ് കെ.കെ. ബാബു പറഞ്ഞു.

ഓഹരിയിൽ പങ്കാളിത്വമുള്ളവർക്ക് ചികിത്സാ ആനുകൂല്യം ലഭിക്കുന്ന എ സി എച്ച് ഹെൽത്ത് കെയർ പദ്ധതി ഇതിനകം ആരംഭിച്ചിട്ടുണ്ട്.

പത്രസമ്മേളനത്തിൽ എൻ. കെ. രാധാകൃഷ്ണൻ, സി പ്രകാശൻ, എം.കെ. സാദിഖ്, പി.എം. ഷാജി, എം.നൗഫൽ എന്നിവർ പങ്കെടുത്തു.



ഫോട്ടോ: ഉദ്ഘാടനത്തിന് ഒരുങ്ങുന്ന അത്തോളി സഹകരണ ആശുപത്രി പുതിയ കെട്ടിടം .


2. വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നു.

Recent News