തലകുളത്തൂരിൽ യോഗ പദ്ധതിയും ഹർഷം പദ്ധതിയും തുടങ്ങി
തലക്കുളത്തൂർ: ഗ്രാമപഞ്ചായത്
ഗവ ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ്സ് സെന്ററിൽ സൗജന്യ യോഗ പരിശീലനവും ക്ലിനിക്കൽ യോഗയും നൽകുന്ന യോഗ പദ്ധതിയും മാനസിക ആരോഗ്യ പദ്ധതിയായ ഹർഷം പദ്ധതിയും തുടങ്ങി. അന്നശ്ശേരി പാലത്തിനു സമീപത്തെ ഡിസ്‌പെൻസറി അങ്കണത്തിൽ നടന്ന ചടങ്ങിൽ
പഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ റസിയ തട്ടാരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ശ്രീലത പി മുഖ്യാതിഥിയായി.മെഡിക്കൽ ഓഫീസർ ഡോ കെ പ്രവീൺ പദ്ധതി വിശദീകരിച്ചു
ചടങ്ങിനോടനുബന്ധിച്ചു
യോഗ ഡാൻസ് നാടൻ പാട്ടുകൾ എന്നിവ യോഗ ബാച്ചിലുള്ളവർ അവതരിപ്പിച്ചു.
യോഗ പദ്ധതി റെജിസ്ട്രേഷൻ
യോഗ ക്ലിനിക് സൗകര്യം
ഹർഷം പദ്ധതി ഒ പി എന്നിവ ഇന്ന് മുതൽ കൃത്യമായി പൊതുജനങ്ങൾക്ക് ഡിസ്‌പെൻസറി വഴി ലഭ്യമാകും
ഇതിനായി പ്രത്യേകം യോഗ ഡോക്ടറുടെയും മാനസികം സ്പെഷ്യാലിറ്റി ഡോക്ടറുടെ സേവനം ഒരുക്കിയിട്ടുണ്ട്
ചടങ്ങിൽ ബ്ലോക്ക് മെമ്പർ രാമചന്ദ്രൻ മുൻ മെമ്പർ വേണുഗോപാലൻ നായർ , എച് എം സി അംഗം പ്രകാശൻ , ദിവാകരൻ രവി സ്നേഹ , ജിജിത് കുമാർ എന്നിവർ സംസാരിച്ചു