റോട്ടറി സൈബർ സിറ്റി - ഐ എം എ കൂട്ടായ്മയിൽ രക്തദാനം നടത്തി
കോഴിക്കോട് : റോട്ടറി ക്ലബ്ബ് സൈബർ സിറ്റിയും
ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സംയുക്തമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.
കോട്ടപറമ്പ് ആശുപത്രി ഹാളിൽ നടന്ന ചടങ്ങിൽ കോർപ്പറേഷൻ കൗൺസിലർ ഡോ. പി എൻ അജിത ഉദ്ഘാടനം ചെയ്തു. കോട്ട പറമ്പ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പി പി പ്രമോദ് കുമാർ അധ്യക്ഷത വഹിച്ചു.
റോട്ടറി ക്ലബ്ബ് സൈബർ സിറ്റി പ്രസിഡന്റ് അബ്ദുൽ ജലീൽ ഇടത്തിൽ, റോട്ടറി ഡിസ്ട്രിക്ട് ഓഫീസർ
സനാഫ് പാലക്കണ്ടി, ഐ എം എ സെക്രട്ടറി ഡോ. സന്ദീപ് കുറുപ്പ്, ഡോ. റോയ്, ബ്ലഡ് ബാങ്ക് ഓഫീസർ ഡോ.ബീന, സൈബർ സിറ്റി സെക്രടറി യാസിർ, ട്രഷറർ രാകേഷ് തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പിൽ
30 ഓളം പേർ രക്തദാനം ചെയ്തു.