കരുതലായി റമസാൻ കിറ്റ് ; പൂക്കോട് മഹല്ല് പ്രതിനിധി ഗഫൂറിന് കൈമാറി
അത്തോളി:അത്തോളി പഞ്ചായത്തിലെ മുഴുവൻ മഹല്ലുകളുടെയും മുസ്ലിം സംഘടനകളുടെയും കൂട്ടായ്മ യായ അത്തോളി മുസ്ലിം വെൽഫെയർ അസോസിയേഷൻ 150 ഓളം കുടുംബങ്ങൾക്ക് റമസാൻ കിറ്റ് വിതരണം ചെയ്തു.
ജനറൽ സെക്രട്ടറി കെ. പി മുഹമ്മദലി പൂക്കോട് മഹല്ല് പ്രതിനിധി ഗഫൂറിന് കൈമാറി ഉദ്ഘാടനം ചെയ്തു.
ഷുഹൈബ് വേളൂർ, പി.ഇല്യാസ്, കെ.കെ ജമാൽ , തറോൽ അബ്ദുറഹിമാൻ,കരീം സംബന്ധിച്ചു.
ചിത്രം: അത്തോളി മുസ് ലിം വെൽഫെയർ അസോസിയേഷൻ റമസാൻ കിറ്റ് വിതരണം ജനറൽ സെക്രട്ടറി കെ.പി മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു