തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്തമാക്കാൻ ക്യാംപെയ്ൻ
തലക്കുളത്തൂർ: പഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ 'വലിച്ചെറിയാനുള്ളതല്ല മാലിന്യം' എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് തലകുളത്തൂർ ഗ്രാമപഞ്ചായത്ത് ഒക്ടോബർ 2 മുതൽ ജനുവരി 26 വരെ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ബോധവൽക്കരണം, വഴിയോരങ്ങൾ, , ജലാശയങ്ങൾ സർക്കാർ അർദ്ധസർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ എന്നീ പൊതു ഇടങ്ങൾ ശുചീകരിക്കൽ എന്നിവ നടത്തും. വിദ്യാലയ ശുചിത്വം ഉറപ്പുവരുത്തി മികച്ച ശുചിത്വമുള്ള വിദ്യാലയങ്ങൾക്ക് ആദരവ്, അജൈവമാലിന്യ സംസ്കരണം, ഹരിത കർമ്മ സേനയ്ക്ക് പരിശീലനം എന്നിവ നടത്തും. അതിന്റെ മുന്നോടിയായുള്ള പ്രചരണം തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ടി. പ്രമീളയുടെ നേതൃത്വത്തിൽ നടന്നു. പഞ്ചായത്തിലെ മുഴുവൻ കടകളും കയറി ശുചിത്വ ബോധവൽക്കരണം നടത്തി.
വൈസ് പ്രസിഡണ്ട് കെ.കെ. ശിവദാസൻ, പഞ്ചായത്തിലെ മുഴുവൻ വാർഡ് മെമ്പർമാർ, കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുന്ദരൻ, ഹെൽത്ത് ഇൻസ്പെക്ടർ നിഷ എന്നിവരും പങ്കെടുത്തു.