നിപ്പ ചികിത്സാ ചിലവ് സർക്കാർ വഹിക്കണം    :മുസ്‌ലിം യൂത്ത് ലീഗ്
നിപ്പ ചികിത്സാ ചിലവ് സർക്കാർ വഹിക്കണം :മുസ്‌ലിം യൂത്ത് ലീഗ്
Atholi News16 Sep5 min

നിപ്പ ചികിത്സാ ചിലവ് സർക്കാർ വഹിക്കണം 

 :മുസ്‌ലിം യൂത്ത് ലീഗ് 


കോഴിക്കോട്. നിപ്പ രോഗം പിടിപ്പെട്ടതിനെ തുടർന്ന് ജില്ലയിൽ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്ന വിദ്യാർത്ഥി ഉൾപ്പെടെയുള്ളവരുടെ ചികിത്സാ ചിലവ് പൂർണമായും സർക്കാർ ഏറ്റെടുക്കണമെന്ന് ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂരും ജനറൽ സെക്രട്ടറി ടി. മൊയ്‌തീൻ കോയയും ആവശ്യപ്പെട്ടു. നാദാപുരം നിയോജക മണ്ഡലത്തിലെ കള്ളാട് പ്രദേശത്താണ് ജില്ലയിൽ ആദ്യമായി നിപ്പ റിപ്പോർട്ട് ചെയ്തത്. ഗൃഹനാഥന് നിപ്പ പിടിപ്പെട്ടതിനെ തുടർന്ന് ഭീമമായ തുകയാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സക്ക് ചിലവഴിച്ചത്. തുടർന്ന് രോഗി മരണപ്പെടുകയും ചെയ്തു. മരണപ്പെട്ട വ്യക്തിയുടെ ഒൻപതുകാരനായ മകൻ നിലവിൽ വെന്റിലേറ്ററിലാണ്. വീട്ടുകാർ ഒന്നടങ്കം ക്വാറന്റീനിലായതിനാൽ പണം സ്വരൂപിക്കാൻ പോലും കഴിയാത്ത വിധം കുടുംബം പ്രയാസം നേരിടുകയാണ്. അവരുടെ ചികിത്സക്ക് വേണ്ടി ദിനേനെ ആശുപത്രി അധികൃതർ പണം ആവശ്യപ്പെടുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്ന കുടുംബത്തെ താങ്ങി നിർത്താൻ സർക്കാർ തയ്യാറാകണമെന്നും നിപ്പ ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ ചികിത്സാ ചിലവ് പൂർണമായും സർക്കാർ ഏറ്റെടുക്കണമെന്നും യൂത്ത് ലീഗ് ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇത് സംബന്ധമായി യൂത്ത് ലീഗ് ജില്ല കമ്മിറ്റി സർക്കാരിന് നിവേദനം നൽകി.

Tags:

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec