രാഘവൻ അത്തോളിക്ക് ആദരം ; "ഒരേയൊരാൾ " ഒരുങ്ങുന്നു
ആവണി എ എസ്
Exclusive Report :
അത്തോളി :കവി, നോവലിസ്റ്റ്, ചിത്രകാരൻ , ശിൽപ്പി , ആക്ടിവിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തനായ രാഘവൻ അത്തോളിയെ കോഴിക്കോട് സാംസ്കാരിക കൂട്ടായ്മ ആദരിക്കുന്നു. "ഒരേയൊരാൾ"എന്ന് പേരിട്ട പരിപാടിക്കായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
2025, മെയ് 2 മുതൽ 4 വരെ ലളിതകലാ അക്കാദമിയിലും 5 ന് ടൗൺ ഹാളിലുമായാണ് പരിപാടി.
ചിത്ര ശിൽപ്പ പ്രദർശനം, രചനകളുടെ അവലോകനം , കവിയരങ്ങ് , ഡോക്യുമെന്ററി, നാടകം , സംവാദം എന്നീ വ്യത്യസ്ത പരിപാടികളായി നടക്കും . കേരളത്തിനകത്തും പുറത്തുമുള്ള സാഹിത്യ സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും. എഴുത്തുകാരൻ ആർ മോഹനൻ ചെയർമാനും
സാംസ്കാരിക പ്രവർത്തകൻ സഞ്ജയ് മാത്യു ജനറൽ കൺവീനറുമായ കമ്മിറ്റിയിൽ ട്രഷറർ നാടക പ്രവർത്തകൻ കരീം ദാസ് , ജോയിന്റ് കൺവീനർ വത്സരാജ്, ആദിത്യൻ , പി ടി ഹരിദാസ് , കുഞ്ഞൻ ചേളന്നൂർ , അംബിക മറുവാക്ക്, വൈസ് ചെയർമാൻമാരായി എ കെ രമേശൻ , മാധുരി , ഷിബു പാലാഴി , ഷാജി പോലൂർ.
കമ്മിറ്റി അംഗങ്ങൾ : രഘുനാഥൻ കൊളത്തൂർ , സാലി മാളിയേക്കൽ , ഗുലാബ് ജാൻ , എം പ്രകാശൻ , ഒ പി രവീന്ദ്രൻ, എം കൈലാസ് , എം സി നൗഷാദ് , ഗിരീഷ് സഹായി , കെ വി ഷാജി , ജി എം അരുൺ എന്നിവരാണ് .
രാഘവേട്ടനെ നാട് ആദരിക്കുന്നത് അത് ആവശ്യപെട്ടത് തന്നെയാണ്, നാടിൻ്റെ ഉത്തരവാദിത്വം കൂടിയെന്ന് ജനറൽ കൺവീനർ സഞ്ജയ് മാത്യു വ്യക്തമാക്കി. ഒരു വ്യക്തി എന്ന നിലയിൽ വിയോജിപ്പിൻ്റെ ഒരു പാട് മുഖങ്ങൾ രാഘവൻ അത്തോളിയിൽ കണ്ടേക്കാം പക്ഷെ
പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളെ തികഞ്ഞ
അർപ്പണ മനോഭാവത്തോടെ തൻ്റെ രചനകളിലൂടെ ആവിഷ്ക്കരിക്കാൻ കഴിഞ്ഞ എഴുത്തുകാരൻ എന്ന നിലക്ക് രാഘവൻ അത്തോളിയെ ചേർത്ത് പിടിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്ന് കവി രഘുനാഥൻ കുളത്തൂർ അത്തോളി ന്യൂസിനോട് പറഞ്ഞു.
സമൂഹത്തെ തൂലികയിലൂടെയും കരവിരുതിലൂടെയും വിമർശന വിധേയമാക്കുന്ന
കവി രാഘവൻ അത്തോളിയെ ആദരിക്കുന്നതിലൂടെ അത്തോളിയെന്ന നാടിനെയും നാട്ടുകാരെയും ആദരിക്കപ്പെടുകയാണ്.