വയനാട് ദുരന്തം :'ഒപ്പമുണ്ട് യൂത്ത് കോൺഗ്രസ്''സഹായ സെൻ്റർ തുടങ്ങി
അത്തോളി :
വയനാട്ടിലെ ദുരന്ത ഭൂമിയിലേക്ക് അത്തോളി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന സഹായ പരിപാടിയായ "ഒപ്പമുണ്ട് യൂത്ത് കോൺഗ്രസ് " എന്ന പരിപാടിയിലേക്കുള്ള കളക്ഷൻ സെൻ്റർ അത്തോളിയിൽ തുടങ്ങി.
വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള പാക്ക് ചെയ്ത കേടുവരാത്ത ഭക്ഷണ സാധനങ്ങൾ, വസ്ത്രം - (ബഡ് ഷീറ്റ്, നൈറ്റി, ടീഷർട്ട്, ഇന്നർവെയർ, ലുങ്കി - പുതിയവ മാത്രം), സാനിറ്ററി ഉപകരണങ്ങൾ, കുടിവെള്ളം, നാപ്കിൻസ്, ഡയപ്പേഴ്സ്, തോർത്തു മുണ്ട്, ചെരുപ്പ്, ഹാൻഡ് വാഷ് തുടങ്ങിയവയാണ് ശേഖരിക്കുന്നത്. കളക്ഷൻ സെൻറർ അത്തോളി കോൺഗ്രസ് ഓഫീസിന് സമീപമാണ് പ്രവർത്തനം തുടങ്ങിയത്.
പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ പരിപാടിയിലേക്ക് ഭക്ഷണ സാധനം താരിഖ് അത്തോളിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് ജൈസൽ അത്തോളി , മണ്ഡലം പ്രസിഡൻ്റ് സുനിൽ കൊളക്കാട്, ഷീബ രാമചന്ദ്രൻ, വാസവൻ പൊയിലിൽ, ടി.കെ ദിനേശൻ, ഹത്താഹ്, ഷാമിൽ എന്നിവർ പങ്കെടുത്തു. നാളെ വ്യാഴാഴ്ച കൂടി ഈ സെൻ്ററിൽ സാധനങ്ങൾ സ്വീകരിക്കുമെന്ന് സെൻ്റർ കോ-ഓർഡിനേറ്റർമാരായ സാലിഹ്, അൻഷിൽ, എൻ.പി. ശരത് എന്നിവർ പറഞ്ഞു.