അത്തോളി ആനപ്പാറ ജലോത്സവം പുനരാരംഭിക്കുന്നു
അത്തോളി ആനപ്പാറ ജലോത്സവം പുനരാരംഭിക്കുന്നു
Atholi News25 Aug5 min

അത്തോളി ആനപ്പാറ ജലോത്സവം പുനരാരംഭിക്കുന്നു


ഓർമ്മ ഓണം ഫെസ്റ്റ്

ഓഗസ്റ്റ് 30ന് 




അത്തോളി,:കൊങ്ങന്നൂർ ആനപ്പാറ പ്രദേശത്തിന്റെ ഉത്സവമായിരുന്നതും മുപ്പത് വർഷം മുമ്പ് നിലച്ചുപോയിരുന്നതുമായ ആനപ്പാറ ജലോത്സവം പുനരാരംഭിക്കുന്നു.


 ഓർമ്മ മത്സ്യത്തൊഴിലാളി സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഓഗസ്ത് 30 ന് സംഘടിപ്പിക്കുന്ന ഓർമ ഓണം ഫെസ്റ്റിന്റെ ഭാഗമായാണ് ജലോത്സവം നടത്തുന്നതെന്ന് സംഘാടകർ പത്ര സമ്മേളനത്തിൽ അറിയിച്ചു.പ്രദേശവാസികളുടെ കൂട്ടായ്മയിൽ രൂപം കൊണ്ട ആനപ്പാറ ബോട്ട് റേസ് അസോസിയേഷന്റെ( അബ്ര ) നേതൃത്വത്തിലായിരുന്നു നേരത്തെ വർഷങ്ങളോളം ജലോത്സവം സംഘടിപ്പിച്ചത്.

ഇത്തവണത്തെ ജലോത്സവത്തിൽ അഞ്ചും രണ്ടും പേർ വീതം പങ്കെടുക്കുന്ന രണ്ട് ഇനം തോണി തുഴയൽ മത്സരം നടക്കും, അഞ്ചു പേർ പങ്കെടുക്കുന്ന മത്സരത്തിലെ വിജയികൾക്ക് കെ.ടി കുഞ്ഞിരാമൻ സ്മാരക ട്രോഫിയും 10001 രൂപ ക്യാഷ് പ്രൈസും സമ്മാനിക്കും. രണ്ടാം സ്ഥാനക്കാർക്ക് 5001 രൂപയും ട്രോഫിയും ലഭിക്കും. രണ്ടു പേർ പങ്കെടുക്കുന്ന മത്സരത്തിലെ ഒന്നും രണ്ടും സ്ഥാനക്കാർക്ക് യഥാക്രമം 3001 രൂപയും 2001 രൂപയും ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും.


10001 രൂപയും 5001 രൂപയും ഒന്നും രണ്ടും സമ്മാനങ്ങൾ നൽകുന്ന പുരുഷൻമാരുടെ കമ്പവലി, 3001 രൂപ, 2001 രൂപ, 1001 രൂപ എന്നിങ്ങനെ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നൽകുന്ന ദീർഘദൂര ഓട്ടം, 3001 രൂപ, 2001 രൂപ, 1001 രൂപ എന്നിങ്ങനെ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നൽകുന്ന ഗൃഹാങ്കണ പൂക്കള മത്സരം എന്നിവയാണ് മറ്റ് പ്രധാന മത്സരങ്ങൾ, കമ്പവലി മത്സരത്തിന് ആദ്യം രജിസ്റ്റർ ചെയ്യുന്ന എട്ടു ടീമുകൾക്ക് അവസരമുണ്ടാവും, അത്തോളി പഞ്ചായത്ത് ഓഫീസ് പരിസരം മുതൽ ആനപ്പാറ വരെയാണ് ദീർഘ ദൂര ഓട്ടമത്സരം, തോണി തുഴയൽ കമ്പവലി, ഗൃഹാങ്കണ പൂക്കളം, ദീർഘ ദൂര ഓട്ടം എന്നീ മത്സരങ്ങൾക്ക് 8086303900 എന്ന ഫോൺ നമ്പറിൽ മുൻകൂട്ടി പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്. സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള വിവിധ മത്സരങ്ങളും നടക്കും.


30 ന് രാവിലെ മുതൽ നടക്കും രാവിലെ 9 മണിക്ക് പുഴയോത്ത് നടക്കുന്ന ചടങ്ങിൽ അത്തോളി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ പതാക ഉയർത്തും. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ കാനത്തിൽ ജമീല എം.എൽ എ വിജയികൾക്ക് സമ്മാനങ്ങൾ നൽകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്, വാർഡ് മെംബർ സാജിത ടീച്ചർ എന്നിവർ പങ്കെടുക്കും.


പത്ര സമ്മേളനത്തിൽ സംഘാടക സമിതി രക്ഷാധികാരി സാജിദ് കോറോത്ത്, കൺവീനർ പി പി ചന്ദ്രൻ, ഓർമ്മ പ്രസിഡന്റ് കെ പി രാമചന്ദ്രൻ, സെക്രട്ടറി ബൈജു കുനിയിൽ,

സംഘാടക സമിതി

ട്രഷറർ കെ ശശികുമാർ, അശോകൻ ടി പി എന്നിവർ പങ്കെടുത്തു.




ഫോട്ടോ :ആനപ്പാറയിൽ നടത്തിയ പത്ര സമ്മേളനത്തിൽ സംഘാടക സമിതി രക്ഷാധികാരി സാജിദ് കോറോത്ത്, കൺവീനർ പി പി ചന്ദ്രൻ, ഓർമ്മ പ്രസിഡന്റ് കെ പി രാമചന്ദ്രൻ, സെക്രട്ടറി ബൈജു കുനിയിൽ,

സംഘാടക സമിതി

ട്രഷറർ കെ ശശികുമാർ, അശോകൻ ടി പി എന്നിവർ പങ്കെടുക്കുന്നു

Tags:

Recent News