കെ എം ഡി എ ജില്ലാ സമ്മേളനം ആവേശമായി ;
മെഡിക്കൽ ഉപകരണങ്ങളുടെയും മരുന്നുകളുടെയും ജി എസ് ടി ഏകീകരിക്കാൻ
കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന്
എം കെ രാഘവൻ എം പി.
കോഴിക്കോട് : മെഡിക്കൽ ഉപകരണങ്ങളുടെയും മരുന്നുകളുടെയും
ജി എസ് ടി ഏകീകരിക്കാൻ
കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് എം കെ രാഘവൻ എം പി . ഇതിനായി എങ്ങിനെ വേണമെന്നതുൾപ്പെട്ട നിർദ്ദേശമടങ്ങിയ നിവേദനം സംഘടന തലത്തിൽ തയ്യാറാക്കി നൽകിയാൽ കേന്ദ്ര ധനകാര്യ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താമെന്നും എം പി പറഞ്ഞു.
കേരള മെഡിക്കൽ ഡിസ്ട്രിബ്യൂട്ടേർസ് അസോസിയേഷൻ ( കെ എം ഡി എ ) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംപി .നല്ല ചികിത്സ കിട്ടാൻ സർക്കാർ ആശുപത്രിയെ ആശ്രയിക്കുന്നുണ്ടെങ്കിലും മരുന്ന് പുറത്ത് നിന്ന് വാങ്ങാൻ നിർബന്ധിതരാകുന്നുണ്ട്. ഈ സാഹചര്യത്തിൽ പാവപ്പെട്ട രോഗികളെ സഹായിക്കാൻ സാമൂഹ്യ പ്രതിബദ്ധതയോടെ ഇടപെടാൻ സംഘടന തയ്യാറകണമെന്ന് എം പി കൂട്ടിച്ചേർത്തു.
സംഘാടക സമിതി ചെയർമാൻ കെ വി എം ഫിറോസ് അധ്യക്ഷത വഹിച്ചു.
20 വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്നവരെ
എം പി ആദരിച്ചു.
അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ ഷാജി എം വർഗീസ് ക്ലാസെടുത്തു.
കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് സൂര്യ അബ്ദുൾ ഗഫൂർ മുഖ്യാതിഥിയായി.
ഈ മേഖലയിലുള്ളവർ കൂടുതൽ ദിവസം കടം കൊടുത്ത് അനാരോഗ്യകരമായ മത്സരം ഒഴിവാക്കണമെന്ന് സൂര്യ അബ്ദുൾ ഗഫൂർ പറഞ്ഞു .
കെ എം ഡി എ സംസ്ഥാന സെക്രട്ടറി പി അനിൽ കുമാർ , കണ്ണൂർ ജില്ലാ പ്രസിഡന്റ് സുനിൽ ഇടക്കാടൻ,സെക്രട്ടറി പി. കനകരാജൻ,
കെ പി എൽ ഒ എഫ് ജില്ല സെക്രട്ടറി മനോജ് കുമാർ എന്നിവർ സംസാരിച്ചു.
കെ ഹരീഷ്, എം ഷാജു എന്നിവർ പ്രമേയം അവതരിപ്പിച്ചു.
മരുന്ന് വില കുറയ്ക്കാൻ ജി എസ് ടി നിരക്ക് ഏകീകരിക്കണമെന്നും ലീഗൽ മെട്രോളജി ഫീസ് ഒരു വർഷം എന്നത് 5 വർഷത്തേയ്ക്ക് നീട്ടണമെന്നും കെ എം ഡി എ പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു.
സംഘാടക സമിതി കൺവീനർ ടി ടി ധനേഷ് സ്വാഗതവും ടി പി സുഭീഷ് നന്ദിയും പറഞ്ഞു.
ജില്ലയിൽ പുതിയ കമ്മിറ്റി രൂപീകരിച്ചു. 15 അംഗ ഭരണ സമിതിയിൽ നിന്നും
കെ വി എം ഫിറോസ് ( പ്രസിഡന്റ്),ടി ടി ധനേഷ് (സെക്രട്ടറി ) ടി പി സുഭീഷ് ( ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റമാർ -
പി എം അരവിന്ദ്, ടി പി റിയാസ്, ജോയിന്റ് സെക്രട്ടറിമാർ കെ ഹരീഷ്, എം ഷാജു എന്നിവരാണ്.
ഫോട്ടോ: 1-കേരള മെഡിക്കൽ ഡിസ്ട്രിബ്യൂഷൻ അസോസിയേഷൻ ജില്ലാ സമ്മേളനം എം കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്യുന്നു. സമീപം ഇടത് നിന്നും ടി ടി ധനേഷ്, അനിൽ കുമാർ , ഷാജി എം വർഗീസ്, കെ വി എം ഫിറോസ് , സൂര്യ ഗഫൂർ , പി.കനകരാജൻ എന്നിവർ .