പിടിഎച്ച് വാർഷിക സ്നേഹ സംഗമം
പിടിഎച്ച് വാർഷിക സ്നേഹ സംഗമം
Atholi News29 May5 min

പിടിഎച്ച് വാർഷിക സ്നേഹ സംഗമം


അത്തോളി: അത്തോളി പഞ്ചായത്ത് മുസ്ലിം ലീഗ് ശിഹാബ് തങ്ങൾ റിലീഫ് സെൽ പൂക്കോയ തങ്ങൾ ഹോസ്പിസ് ( പിടിഎച്ച്) ഹോം കെയർ യൂണിറ്റ് ഒന്നാം വാർഷിക സ്നേഹ സംഗമം പിടിഎച്ച് സംസ്ഥാന കോർഡിനേറ്റർ ഡോ.എം.എ അമീർ അലി ഉദ്ഘാടനം ചെയ്തു. പിടിഎച്ച് വളണ്ടിയർമാരുടെ സേവനം ലഭിച്ചു മരിച്ചു പോയവരുടെയും അവരുടെ കുടുംബങ്ങളുടെയും അനുഭവിച്ച പ്രയാസം മാറിയപ്പോ അവരുടെ ഹൃദയങ്ങളിൽ നിന്നുള്ള ആശ്വാസത്തിന്റെ നെടുവീർപ്പുകളിൽ നിന്നുമാണ് പി ടി എച്ച് ഇന്നത്തെ രൂപത്തിലേക്ക് എത്തിയിട്ടുള്ളതെന്നും നിങ്ങളുടെ ഭക്തിയോടെയുള്ള സേവന പ്രവർത്തനങ്ങൾ അത്തരം ആയിരക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിലാണ് ജീവിച്ചു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നമ്മളിലുള്ള മനുഷ്യത്വത്തിനെ നിർവ്വചിക്കുതിനു വേണ്ടിയുള്ള സാഹചര്യങ്ങളും സംവിധാനവുമാണ് നമുക്ക് മുമ്പിലൂടെ കടന്നുപോകുന്ന ഓരോ മനുഷ്യരെന്നും തിരിച്ചറിയുമ്പോഴാണ് എത്രത്തോളം ബഹുമാനവും ആദരവും അംഗീകാരവും സ്നേഹവും അവർക്കു നൽകുന്നുണ്ടോ അതാണ് മനുഷ്യത്വത്തിന്റെ നിർവ്വചനമെന്നു കൃത്യമായി വിശ്വസിക്കുകയും ആ മനുഷ്യരുടെ വേദനകളിൽ ഇടപെട്ട് ചേർത്തുപിടിച്ച് അവരോടൊപ്പം നിൽക്കാൻ നമ്മളുണ്ടെന്നുള്ള വലിയൊരു സന്ദേശമാണ് നൽകുന്നത്. ജാതിയുടെയോ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ എല്ലാ വിദ്വേഷങ്ങൾക്കപ്പുറത്ത് മനുഷ്യനെ മനുഷ്യനായി കാണുന്ന വലിയൊരു സേവനത്തിന്റെ കൂട്ടായ്മയാണ് പിടിഎച്ച് വളണ്ടിയർമാരിലൂടെ ചേർത്തു വെച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. വേദനിക്കുന്ന മനുഷ്യർക്കിടയിലേക്ക് ചെന്നെത്താനുള്ള ഏറ്റവും വലിയ താൽപര്യം അല്ലെങ്കിൽ നിയോഗം ലഭിച്ചിട്ടുള്ളവരാണെന്ന തിരിച്ചറിവോടെ ദൈവത്തിന്റെ ഭാഗത്തു നിന്നും തിരഞ്ഞെടുത്തവരാണെന്നുള്ള നിശ്ചയദാർഢ്യത്തോടു കൂടി സമൂഹത്തെ ഏറ്റെടുത്തുക്കാൻ നമുക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിലീഫ് സെൽ ചെയർമാൻ എം.സി ഉമ്മർ അധ്യക്ഷനായി. നഴ്സ് ജി.രാജലക്ഷ്മിയെ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സാജിദ് കോറോത്തും വളണ്ടിയർമാരെ ഡോ.അമീർ അലിയും ആദരിച്ചു. സീനിയർ വളണ്ടിയർ സി.കെ മുഹമ്മദ്, കോർഡിനേറ്റർ ശാഹിദ അബ്ദുൽ അസീസ് ചേർന്ന് മെമന്റോ ഏറ്റുവാങ്ങി. പറക്കുളം ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയും കൊളക്കാട് മഹല്ല് വനിത വേദിയും നൽകുന്ന മെഡിക്കൽ ഉപകരണം സി.കെ മുഹമ്മദ്,മൈമൂന കൊട്ടാരോത്ത് എന്നിവരിൽ നിന്നും ജില്ലാ കോർഡിനേറ്റർ റഷീദ് വെങ്ങളം ഏറ്റുവാങ്ങി. പിടിഎച്ച് പഞ്ചായത്ത് ചെയർമാൻ സി.കെ നസീർ റിപ്പോർട്ട് അവതരിപ്പിച്ചു. പിടി എച്ച് സംസ്ഥാന ജില്ലാ കോർഡിനേറ്റർമാരായി തിരഞ്ഞെടുത്ത ഡോ.അമീർ അലി, റഷീദ് വെങ്ങളം എന്നിവരെ സി.കെ നസീർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് സി.കെ അബ്ദു റഹിമാൻ എന്നിവർ അനുമോദിച്ചു. ചടങ്ങിൽ ഈദ്‌ ഹദിയ പോസ്റ്റർ പ്രകാശനം ചെയ്തു. അൻസാർ നന്മണ്ട മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി എ.പി അബ്ദു റഹിമാൻ ,എ.പി ബാദുഷ സംസാരിച്ചു.റിലീഫ് സെൽ കൺവീനർ ഹൈദരലി കൊളക്കാട് സ്വാഗതവും ട്രഷറർ കെ.എ.കെ ഷമീർ നന്ദിയും പറഞ്ഞു. വി.കെ നാസർ ഖിറാഅത്ത് നിർവ്വഹിച്ചു.


ചിത്രം: അത്തോളി പഞ്ചായത്ത് പി ടി എച്ച് വാർഷിക സ്നേഹ സംഗമം സംസ്ഥാന കോർഡിനേറ്റർ ഡോ.എം.എ അമർ അലി ഉദ്ഘാടനം ചെയ്യുന്നു

Recent News