ഭാര്യയുടെ ക്യാൻസർ രോഗത്തിന് താൽക്കാലിക ശമനം : കടം ബാക്കിയായി;കോശിയും കുടുംബവും
രക്ഷപ്പെടാൻ വീട് വിൽക്കണം
ആവണി എ എസ്
അത്തോളി :മരണത്തെ തോൽപ്പിച്ച് ഭാര്യയുടെ ക്യാൻസർ രോഗത്തിന് താൽക്കാലിക ശമനം ഉണ്ടായെങ്കിലും
കോശിയുടെയും കുടുംബത്തിന്റെയും സാമ്പത്തിക കടം ബാക്കിയായി. പിന്നാലെ രോഗത്താൽ വലഞ്ഞ് മകനും കോശിയും ജീവിത വഴിയിൽ എന്ത് ചെയ്യണം എന്നറിയാതെ പകച്ച് നിൽക്കുകയാണ്.
ഇനി രക്ഷപ്പെടാൻ താമസിക്കുന്ന
വീട് വിൽക്കണം.അത്തോളി ,കൂമുള്ളി - കുളത്തൂർ റോഡ് കോതങ്കൽ റേഷൻ കടക്ക് സമീപം ബഥേൽ വീട്ടിൽ താമസിക്കുന്ന 74 കാരനായ എം എസ് കോശിയുടെയും ഭാര്യ 60 കാരിയായ ജോഷിയ യുടെയും മകൻ 27 കാരനായ സ്ലോമോ കോശിയുടെയും ജീവിതമാണ് ചികിത്സക്കായി പണം കടം വാങ്ങിയും ബാങ്കിൽ നിന്നും വായ്പ എടുത്തും
പ്രതിസന്ധിയിലായത്.
2015 ലാണ് ജോഷിയക്ക് ബ്രസ്റ്റിൽ ക്യാൻസർ പിടികൂടിയത്. പിന്നാലെ 2016 ൽ സ്ട്രോക്ക് വന്ന് കോശിയും കിടപ്പിലായി.
9 വർഷത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയിലാണ് ജോഷിയയുടെ കാൻസർ രോഗത്തിന് താൽക്കാലിക ശമനമായത്. ശരീരത്തിൽ ചെറിയ പാർശ്വഫലം വന്ന് തുടങ്ങിയിട്ടുണ്ട്. അതിനിടയിൽ കോശിക്ക് പിത്ത സഞ്ചിയിൽ പഴുപ്പ് വന്ന് ബേബി ഹോസ്പിറ്റലിൽ ചികിത്സ തുടങ്ങിയിരുന്നു. ബാങ്ക് ലോണിൽ വാങ്ങിയ ഓട്ടോ ഓടിച്ച് ജീവിതം കര പറ്റാം എന്ന് പ്രതീക്ഷ ക്കിടെ മകൻ ശ്ലോമോ കോശി 6 മാസമായി വലത് കാൽ പാദത്തിലെ ഞരമ്പിൽ ബ്ലഡ് കട്ട പിടിക്കുന്ന രോഗം ( ക്രോണിക് വെയ്ൻ ഇൻസഫിഷ്യൻസി ) വന്ന് ജോലിക്ക് പോകാൻ കഴിയാതെയായി. ചാത്തമംഗലം യഥനി ആയുർവേദ മെഡിക്കൽ സെൻ്ററിൽ ചികിത്സയിലാണ്.
30 വർഷങ്ങൾക്ക് മുമ്പ് ഒരു കമ്പിനിയിൽ ഡ്രൈവറായാണ് പത്തനം തിട്ട സ്വദേശിയായ കോശി കോഴിക്കോട് എത്തുന്നത്. 2019 മെയ് മാസത്തിലാണ് കൂമുള്ളിയിൽ സ്വന്തമായി വീട് ( ബഥേൽ) പണി പൂർത്തികരിച്ചത്.
കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് ഏക പരിഹാരം വീട് വിൽക്കൽ മാത്രമെന്ന് കോശി പറഞ്ഞു.
5 3/4 സെൻ്റ് സ്ഥലത്ത് 640 സ്വകയർ ഫീറ്റിൽ ഒറ്റ നില വീടാണ് ബഥേൽ . രണ്ട് ബെഡ് റൂം , ഒരു ഹാൾ , കിച്ചൺ , ബാത്ത് റൂം വറ്റാത്ത കിണർ , കാർ പാർക്കിംഗ് സൗകര്യം , ബസ് റൂട്ട് ഉൾപ്പെടെ ഇൻഷ്വറൻസ് പരിരക്ഷയുള്ള വീടാണിത്.
അത്തോളി - ഉള്ളിയേരി സംസ്ഥാന പാതയിൽ നിന്നും ഒന്നര കിലോ മീറ്റർ ദൂരം.
ക്രിസ്ത്യൻ , ഹൈന്ദവ , മുസ്ലിം ദേവാലയങ്ങൾ ഒരു കിലോ മീറ്റർ ചുറ്റളവിലുണ്ട്. മലബാർ മെഡിക്കൽ കോളേജ്, കോൺവെൻ്റ സ്കൂൾ , സർക്കാർ സ്കൂൾ എന്നിവയും സമീപത്തായുണ്ട് .
" വീടിനും സ്ഥലത്തിനുമായി 35 ലക്ഷം രൂപ പ്രതീക്ഷിക്കുന്നു, കടം വീട്ടി , സമാധാനത്തോടെ ലീസിന് വീട് എടുത്ത് ഇനിയുള്ള കാലം കഴിയണം " - കോശി പറഞ്ഞു. കോശിയുടെയും കുടുംബത്തിൻ്റെയും കാത്തിരിപ്പ് ജീവിക്കാനാണ്.
സുമനസ്സുകളുടെ സഹായം തേടുന്നു - ഫോൺ
9539072299.