അത്തോളി കൊങ്ങന്നൂര് സമന്വയം -24:  റോഡിലെ കുഴികൾ അടച്ച്‌ മെയ് ദിനാചരണം
അത്തോളി കൊങ്ങന്നൂര് സമന്വയം -24: റോഡിലെ കുഴികൾ അടച്ച്‌ മെയ് ദിനാചരണം
Atholi News30 Apr5 min

അത്തോളി കൊങ്ങന്നൂര് സമന്വയം -24:

റോഡിലെ കുഴികൾ അടച്ച്‌ മെയ് ദിനാചരണം 



അത്തോളി :കൊങ്ങന്നൂർ സ്പന്ദനം കലാകായിക വേദി വാർഷികാഘോഷം സമന്വയം'24,ൻ്റെ ഭാഗമായി മെയ് ദിനത്തിൽ അത്തോളി അത്താണി - ആനപ്പാറ റോഡിൽ ജൽ ജീവൻ മിഷന്റെ പൈപ്പ് ഇടാൻ കീറിയ ഭാഗങ്ങളിലെ കുഴികൾ പൊതു ജന പങ്കാളിത്വത്തോടെ കോൺക്രീറ്റ് ചെയ്ത് ഗതാഗത

യോഗ്യമാക്കുന്നു. 


നാളെ ( മെയ് 1 ) വൈകീട്ട് 5 മണിക്ക് കൊങ്ങന്നൂർ മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാല പരിസരത്ത് വച്ച് പ്രവൃത്തി ആരംഭിക്കുമെന്ന് സാംഘടക സമിതി ചെയർമാൻ കെ ടി ശേഖർ, ജനറൽ കൺവീനർ പി കെ ശശി എന്നിവർ അറിയിച്ചു.

Recent News