മലബാർ മൈൻഡ് വാർഷികം ആഘോഷിച്ചു
കോഴിക്കോട് :ജീവകാരുണ്യ പ്രവർത്തനത്തിനും സംഗീത പരിപാടികൾക്കും പ്രാധാന്യം നൽകുന്ന മലബാർ മൈൻ്റ് ട്രസ്റ്റ്
ഹോട്ടൽ ട്രൈപ്പൻ്റയിൽ
സംഗീത വിരുന്നോടെ അഞ്ചാം വാർഷികം ആഘോഷിച്ചു.
കുടുംബ സംഗമം മനോരോഗ വിദഗ്ധൻ ഡോ. അനീസ് അലി ഉദ്ഘാടനം ചെയ്തു. മാനസിക സമ്മർദം കൂടുന്ന സാഹചര്യങ്ങൾക്ക് ആശ്വാസം ഇത്തരം കൂട്ടായ്മയെന്ന് ഡോ അനീസ് അലി പറഞ്ഞു.
ഫൗണ്ടർ ചെയർമാൻ
സി കെ എം കോയ അധ്യക്ഷത വഹിച്ചു.
മുതിർന്ന മാധ്യമ പ്രവർത്തകൻ നവാസ് പൂനൂർ ,
കോസ്മോസ് സ്പോർട്സ് ചെയർമാൻ
എ കെ നിഷാദ്,
സെക്രട്ടറി കെ കെ അബ്ദുസലാം , മെറാൾഡ ജ്വൽസ് സി എം ഡി ജലീൽ ഇടത്തിൽ , അക്ബർ ട്രാവൽസ് റീജിയണൽ മാനേജർ പി കെ ലാൽ എന്നിവർ പ്രസംഗിച്ചു.
റിയാസ് കാലിക്കറ്റ് , മുകേഷ് ഫെയിം അഷ്ക്കർ കാലിക്കറ്റ് ,സബീഷ് , ഷിഹാബ് , ഷബാന , ദേവിക എന്നിവർ ആലാപിച്ചു.
ഫോട്ടോ:മലബാർ മൈൻ്റ് ട്രസ്റ്റ് അഞ്ചാം വാർഷികം ആഘോഷം - കുടുംബ സംഗമം മനോരോഗ വിദഗ്ധൻ ഡോ. അനീസ് അലി ഉദ്ഘാടനം ചെയ്യുന്നു.