അത്തോളി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നൈപുണി വികസന കേന്ദ്രം ആരംഭിച്ചു
അത്തോളി : ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സൗജന്യ നൈപുണി വികസന കേന്ദ്രം ആരംഭിച്ചു.
യുവജനങ്ങൾക്ക് ആധുനിക ലോകത്തെ തൊഴിൽ സാധ്യതയുടെ അറിവും നൈപുണ്ണ്യവും നൽകുക എന്ന ലക്ഷ്യത്തോടെ കേന്ദ്രാവിഷ്കൃത പദ്ധതിയായ സ്റ്റാർസ് സമഗ്ര ശിക്ഷ കേരളം എന്നിവ സംയുക്തമായി ആരംഭിച്ച പദ്ധതി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു രാജൻ അധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷ കേരള കോഴിക്കോട് ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഡോ: എ.കെ അബ്ദുൽ ഹക്കീം മുഖ്യാതിഥിയായി. എസ്.എസ്.കെ ജില്ലാ പ്രോജക്ട് ഓഫീസർ ഷീബ വി.ടി, പന്തലായനി ബി.പി.സി എം.മധുസൂദനൻ, സ്ഥിരം സമിതി അധ്യക്ഷ ഷീബ രാമചന്ദ്രൻ, വാർഡ് മെമ്പറും പി ടി എ പ്രസിഡൻ്റുമായ സന്ദീപ് നാല് പുരക്കൽ , വാർഡ് മെമ്പർ ശാന്തി മാവീട്ടിൽ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ കെ.കെ മീന സ്വാഗതവും എസ്.ഡി.സി കോർഡിനേറ്റർ ഹെന്ന ഉനൈസ് നന്ദിയും പറഞ്ഞു.