കുട്ടികളിൽ ആവേശമായി ',
ഒളിമ്പിക്സിന് എടക്കര സ്കൂളിൽ വരവേൽപ്പ്
അത്തോളി: പാരിസ് ഒളിമ്പിക്സിനോടനുബന്ധിച്ച് എടക്കര കൊളക്കാട് യു പി സ്കൂളിൽ ദീപശിഖ പ്രയാണം നടത്തി. സ്കൂൾ സീനിയർ അസിസ്റ്റൻറ് കെ.വി ഉഷാകുമാരി സ്കൂൾ അസംബ്ലിയിൽ വെച്ച് ദീപശിഖക്ക് ദീപം കൊളുത്തി. ആത്മിക് എസ് ശ്രീജിത് ദീപശിഖ യേന്തി. കെ.കെ ധനിഷ, ടി.പി ഹാരിസ്, ലിബിത, ഒ.ഫസ്ന, ടി.യു ദിലീഷ് എന്നിവർ നേതൃത്വം നൽകി.