റോട്ടറി കാലിക്കറ്റ് സൗത്ത് ഭാരവാഹികൾ ചുമതലയേറ്റു
കോഴിക്കോട് : 2023 - 24 വർഷത്തെ റോട്ടറി കാലിക്കറ്റ് സൗത്ത് ഭാരവാഹികൾ ചുമതലയേറ്റു.
സി വി പ്രതീഷ് മേനോൻ ( പ്രസിഡന്റ്),
ഭവിൻ യു ദേശായി ( സെക്രട്ടറി ) ഉൾപ്പെട്ട 15 അംഗ ഭരണ സമിതിയാണ് ചുമതലയേറ്റത്.
മലബാർ പാലസിൽ നടന്ന ചടങ്ങിൽ
ഡിസ്ട്രിക്റ്റ് ഗവർണർ ഇലക്റ്റ് ഡോ. സന്തോഷ് ശ്രീധർ മുഖ്യാതിഥിയായി.
റോട്ടറി സൗത്ത് മുൻ പ്രസിഡന്റ് ഡോ. സനന്ദ് രത്നം, പി സി കെ രാജൻ,
അൻവർ സാദത്ത്,
റാഫി പി ദേവസി,
സി എം ഉദയഭാനു , വിജയ് ലുല്ല ,
ടി കെ രാധാകൃഷ്ണൻ ,അഡ്വ.രജീഷ് ചന്ദ്രൻ , അമിത് നായർ , കെ ബിനോയ് എന്നിവർ സംസാരിച്ചു.
10 നിർദ്ധന കുടുബത്തിന് ഡയാലിസിസ് കിറ്റും ശ്രവണ സഹായിയും വിതരണം ചെയ്തു.
പി.നാനാ ശാന്ത് സ്വാഗതവും ഭവിൻ യു .ദേശായി നന്ദിയും പറഞ്ഞു.
ഫോട്ടോ:
1-സി വി പ്രതീഷ് മേനോൻ ( പ്രസിഡന്റ്),
2.ഭവിൻ യു. ദേശായി ( സെക്രട്ടറി )