കോഴിക്കോട് ഗസൽ ആരാധകരുടെ നഗരം: ഗായകൻ ഹരിഹരൻ
കോഴിക്കോട്:
കോഴിക്കോട് ഗസൽ ആരാധകരുടെ നഗരമാണെന്ന് അറിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ഗായകൻ ഹരിഹരൻ. മുഹമ്മദ് റഫിയുടെ ഗാനങ്ങൾക്ക് ഏറെ ആരാധകരുള്ള സ്ഥലമാണ് കോഴിക്കോട്. ഗസൽ അറിയുന്ന ആസ്വദകർക്ക് മുൻപിൽ സംഗീത കച്ചേരി ചെയ്യാൻ കഴിയുന്നത് സന്തോഷകരമാണ്. കോഴിക്കോട് ഹൈലൈറ്റ് മാളിൽ നടന്ന മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു
ഹരിഹരൻ.
ഹരിഹരൻസ്
ബേ - മിസാൽ എന്ന് പേരിട്ട സംഗീത വിരുന്ന്
കാലിക്കറ്റ് ട്രേഡ്
സെൻ്റ്റിൽ ഇന്ന് വ്യാഴാഴ്ച വൈകീട്ട് 6 ന്
മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പ്രമുഖ ഗായകരായ ഹരീഷ് ശിവരാമകൃഷ്ണൻ, സിതാര , ശ്രീനാഥ് തുടങ്ങിയവരും പങ്കെടുക്കും.
ഹരിഹരൻ്റെ കുടുംബ സുഹൃത്തും മലയാളിയുമായ കെ.പി. രഞ്ജിത്തും അഭ്യൂദാക്ഷികളുടെ കൂട്ടായ്മയായ ക്വാഡ്റോ വെഞ്ചേർസിൻ്റെയും
സ്റ്റീലിഫൈ കിച്ചൻസ് ആൻ്റ് ബിയോണ്ട് എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന മെഗാ ഗസൽ വിരുന്ന് അദ്ദേഹത്തിനുള്ള സമർപ്പണം കൂടിയാണ്. ഇത്തരമൊരു പരിപാടിക്ക് തുടക്കം
ബാബുക്കയുടെ ജന്മ നാട്ടിൽ നിന്നും ഉചിതമായതിനാലാണ് നടത്തുന്നതെന്ന് കെ പി രഞ്ജിത്ത് പറഞ്ഞു. പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിക്കും.
തുടർ പരിപാടി ഏപ്രിലിന് ശേഷം കൊച്ചി , ബാഗ്ളൂർ,ദുബൈ, ഖത്തർ എന്നിവിടങ്ങളിൽ നടക്കും.
വാർത്ത സമ്മേളനത്തിൽ സംഘാടകരായ
കെ പി രഞ്ജിത്ത്, ഹൈലറ്റ് മാൾ മാർക്കറ്റിങ് ഹെഡ് യു.എം, തൻവീർ എന്നിവരും പങ്കെടുത്തു.