പെരുന്നാൾ കിറ്റ് വിതരണം
കക്കോടി: കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി സഫ മക്ക മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ നിർദ്ധനർക്ക് നൽകുന്ന ബലിപെരുന്നാൾ കിറ്റ് വിതരണം റാഷിദ് മുഹമ്മദ് കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു.ചെറുകുളം നടന്ന ചടങ്ങിൽ റിലീഫ് കമ്മിറ്റി കൺവീനർ കെ.പി മജീദ് അധ്യക്ഷനായി. മക്കട വെസ്റ്റ് എ എൽ പി സ്കൂളിന് റിലീഫ് കമ്മിറ്റി നൽകിയ നോട്ടുബുക്കുകൾ ചെയർമാൻ പി.കെ അബ്ദുൽ ലത്തീഫിൽ നിന്നും സ്കൂൾ അധ്യാപകരായ കെ.ശ്രീനാഥ്, പി.നൗഷാദ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. റീജ കക്കോടി,എൻ.പി അബ്ദുൽ റസാഖ്, എ.പി കോയക്കുട്ടി, ബുഷ്റ ജാബിർ , പി. സീനത്ത്,പി.എം വിജില, റുബീന സംസാരിച്ചു. കോർഡിനേറ്റർ എ. കെ ജാബിർ കക്കോടി സ്വാഗതവും ട്രഷറർ കെ.സാജിദ് നന്ദിയും പറഞ്ഞു. ഫാത്തിമ ഷഹാന ഖിറാഅത്ത് നടത്തി.