ജില്ലാ ഫുട്ബോൾ ലീഗ് ചാമ്പ്യൻഷിപ്പ് കൊയിലാണ്ടിയിൽ
കൊയിലാണ്ടി:കാലിക്കറ്റ് എഫ് സി ജില്ലാ ഫുട്ബോൾ ലീഗ് ചാമ്പ്യൻഷിപ്പ് കൊയിലാണ്ടി സ്പോർട്സ് കൌൺസിൽ സ്റ്റേഡിയത്തിൽ എഫ് ഡിവിഷൻ മത്സരങ്ങളോടെ ആരംഭിച്ചു. ഉദ്ഘാടന മത്സരത്തിൽ മർച്ചന്റ്സ് ക്ലബ്ബ് ഏകപക്ഷീയമായ ഒരു ഗോളിന് ക്രസന്റ് എഫ് എ യേ പരാജയപ്പെടുത്തി. രണ്ടാമത്തെ മത്സരത്തിൽ തായ് ഫുട്ബോൾ അക്കാദമി ഒന്നിനെതിരെ നാലുഗോളുകൾക്ക് കോംട്രസ്റ്റ് റിക്രിയേഷൻ ക്ലബ്ബിനെ തോൽപ്പിച്ചു..
ഇന്ന് ഇ ഡിവിഷനിൽ ആദ്യമത്സരത്തിൽ കൂരിയാൽ ബ്രദേഴ്‌സ് ക്ലബ്ബ് വിസ്ഡം സ്പോർട്സ് ക്ലബ്ബിനെയും രണ്ടാമത്തെ മത്സരത്തിൽ സീക്വീൻ കാലിക്കറ്റ് സോക്കർ കാലിക്കറ്റ് എഫ്. സി
യെ നേരിടും ഉദ്ഘാടന മത്സരത്തിൽ
കെ ഡി എഫ് എ സെക്രട്ടറി ഷാജേഷ് കുമാർ, ട്രഷറർ പി സി കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് ടി. മോഹൻദാസ്, ജോയിന്റ് സെക്രട്ടറി പി. അബ്ദു സലീം, അബ്ദുൾ അസീസ് ആരിഫ് തുടങ്ങിയവർ കളിക്കാരുമായി പരിചയപ്പെട്ടു