മോഷ്ടിച്ച ബാഗ്
തിരികെ ഉപേക്ഷിച്ച്"കള്ളൻ " അപ്രത്യക്ഷമായി
റിപ്പോർട്ട്: ഷിജു കൂമുള്ളി
അത്തോളി :മാസങ്ങൾക്കു മുൻപ് മോഷണം പോയ ബാഗ് ഉപേക്ഷിച്ച് കള്ളൻ അപ്രത്യക്ഷനായി.
രണ്ട് മാസങ്ങൾക്ക് മുൻപാണ് കൂമുള്ളി വായനശാലക്ക് സമീപം 'ജനത' ഹോട്ടലിൽ നിന്നും 20,000 രൂപയും ഹോട്ടൽ ഉടമയുടെ ഐഡന്റിറ്റി കാർഡുകളും അടങ്ങുന്ന ബാഗ് കടയിൽ നിന്നും മോഷ്ടിച്ചത്.
കടയുടമ പുറത്തുപോയ നേരം നോക്കി കടയിൽ കയറി ബാഗ് എടുത്ത് ഓടുകയായിരുന്നു. സമീപവാസികൾ പുറകെ ഓടിയെങ്കിലും പിടികൂടാൻ സാധിച്ചില്ല. കഴിഞ്ഞ ദിവസമാണ് ഹോട്ടലിന് സമീപത്തെ വാടക വീട്ടിൽ നിന്നും വീട്ടുടമ ബാഗ് കണ്ടെടുക്കുന്നത്. വാടകക്കാർ ഒഴിഞ്ഞു പോയതോടെ വീട് പരിശോധിക്കാൻ എത്തിയപ്പോൾ ഒരു ബാഗ് ശ്രദ്ധയിൽപ്പെട്ടത്. ബാഗ് തുറന്ന് നോക്കിയപ്പോൾ ഹോട്ടൽ ഉടമയുടെ ഐഡന്റിറ്റി കാർഡ് കണ്ടെത്തി, മോഷ്ടിക്കപെട്ട ബാഗാണെന് വ്യക്തമായി. തുടർന്ന് ഹോട്ടൽ ഉടമയെ ബാഗ് ഏല്പിക്കുകയായിരുന്നു. പണം നഷ്ടപ്പെട്ടിട്ടുണ്ട്. അത്തോളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.