കുനിയിൽ തെരു ശ്രീ മഹാഗണപതി ഭഗവതി ക്ഷേത്ര മഹോത്‌സവം മാർച്ച് 12 ന്
അത്തോളി:കുനിയിൽ തെരു ശ്രീ മഹാഗണപതി ഭഗവതി ക്ഷേത്ര മഹോത്‌സവംത്തിന് കൊടിയേറി.മാർച്ച് 12 നാണ് പ്രധാന ഉത്സവം.
9 ന് കലവറ നിറയ്ക്കൽ, 12 ന് പള്ളിയുണർത്തൽ, അഷ്ടദ്രവ്യ ഗണപതി ഹോമം, നെയ് വിളക്ക് സമർപണം, കുലമുറിക്കൽ, ഇളനീർ വെപ്പ്,
(ഭഗവതിക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്നു)
ആദ്ധ്യാത്മിക പ്രഭാക്ഷണം: ശർമ തേവലശ്ശേരി
പ്രസാദ ഊട്ട്, ശീവേലി എഴുന്നള്ളിപ്പ്, ദീപാരാധന, തായമ്പക,രാത്രി 9.30 മുതൽ നൃത്തനൃത്യങ്ങൾ, സിനിമാറ്റിക് ഡാൻസ്,അത്തോളി
ശ്രീ കലാലയം സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ആർട്സ് അവതരിപ്പിക്കുന്ന
'കണ്ണകി' നൃത്തസംഗീത ദൃശ്യാവിഷ്കാരം എന്നിവ നടക്കും
13 ന് പുലർച്ചെ 3 ന് വില്ലെഴുന്നള്ളിപ്പ്, ഇളനീരാട്ടം തുടങ്ങിയവ ഉണ്ടാകും.