പൊതുപ്രവർത്തകൻ്റെ ജീവൻ രക്ഷിക്കാൻ ഒരു നാട് ഒന്നിക്കുന്നു
തലക്കുളത്തുർ:പൊതുപ്രവർത്തന രംഗത്ത് സജീവ സാന്നിദ്ധ്യമായ തലക്കുളത്തൂർ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ അന്നശ്ശേരി നന്ത്യാളി മീത്തൽ സജീവൻ്റ (48) ജീവൻ രക്ഷിക്കാൻ ഒരു പഞ്ചായത്ത് ഒന്നാകെ ചികിൽസ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു.
ഗുരുതരമായ പാർക്കിൻസൻസ് രോഗം ബാധിച്ച് കിടപ്പിലായ സജീവൻ്റ ജീവൻ രക്ഷിക്കുന്നതിന് അടിയന്തിരമായി ഒരു ശസ്ത്രക്രിയ നടത്തുന്നതിന് തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുകയാ ണ്.
ശസ്ത്രക്രിയക്ക് മാത്രം 15 ലക്ഷം രൂപ ചെലവ് വരും. തുടർ ചികിത്സയ്ക്കും നല്ലൊരു തുക കണ്ടെത്തേണ്ടതുണ്ട്.
ഇത്രയും ഭാരിച്ച തുക കണ്ടെത്താൻ പരിമിത മായ ജീവിതം നയിക്കുന്ന സജീവൻ്റെ കുടുംബത്തിന് ചിന്തിക്കാൻ പോലും പറ്റാത്ത സാഹചര്യമാണ്.
ഒന്നിലും ഏഴിലും പഠിക്കുന്ന കുട്ടികളും ഭാര്യയുമടങ്ങുന്നതാണ് സജീവൻ്റ കുടുംബം.
സജീവൻ്റ മാത്രം തുച്ഛമായ വരുമാനത്തിലാണ് കുടുംബം മുന്നോട്ടു പോയത്.
അസുഖബാധിതനായ തോടെ ആ വരുമാനവും നിലച്ചു.
കൂടാതെ അഞ്ച് സെൻ്റ് ഭൂമിയിൽ ഐ.എ.വൈ പദ്ധതിയിൽ കിട്ടിയ വീടിൻറ പൂർത്തീകരണത്തിനായി ബാങ്കിൽ നിന്നും ലോണെടുത്ത തുക തിരിച്ചടക്കാൻ കഴിയാതെ ഇപ്പോൾ ബാധ്യതയായി നിലവിലുമുണ്ട്.
ഈ സാഹചര്യത്തിലാണ് മന്ത്രി എ.കെ ശശീന്ദ്രൻ ,കാനത്തിൽ ജമീല എം.എൽ.എ എന്നിവർ രക്ഷാധികാരികളായി തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി പ്രമീള (ചെയർപേഴ്സൺ), മുൻ പഞ്ചായത്ത് പ്രസിഡൻ്റ് സി.പ്രകാശൻ മാസ്റ്റർ (കൺവീനർ), ബാലൻ വൈശാഖ് (ട്രഷറർ) എന്നിവർ ഭാരവാഹികളായി സജീവൻ ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചത്.
സജീവൻ്റ ശസ്ത്രക്രിയയ്ക്കും തുടർ ചികിൽസയ്ക്കും ആവശ്യമായ തുക കണ്ടെത്തുന്നതിന് എല്ലാം സുമനസുകളുടേയും സഹായങ്ങൾ അഭ്യർത്ഥിക്കുന്നു.
കമ്മിറ്റിയുടെ പേരിൽ അത്തോളി ഫെഡറൽ ബാങ്കിൽ എടുത്ത അക്കൗണ്ട് നമ്പർ
SB :17100100121655.
CA: 17100200004660
IFSC Code: FDRL
0001710.
G pay No: 8547695716.