കൊയിലാണ്ടിയിൽ ട്രെയിനിൽ യുവതിയെ ശല്യം ചെയ്തതു ചോദ്യം ചെയ്‌തയാളെ യുവാവ് കുത്തിപ്പരുക്കേൽപ്പിച്ചു',  പ
കൊയിലാണ്ടിയിൽ ട്രെയിനിൽ യുവതിയെ ശല്യം ചെയ്തതു ചോദ്യം ചെയ്‌തയാളെ യുവാവ് കുത്തിപ്പരുക്കേൽപ്പിച്ചു', പരാതിയില്ലാത്തതിനാൽ ആർ പി എഫ് യുവാവിനെ വെറുതെ വിട്ടു
Atholi News20 Jul5 min

കൊയിലാണ്ടിയിൽ ട്രെയിനിൽ യുവതിയെ ശല്യം ചെയ്തതു ചോദ്യം ചെയ്‌തയാളെ യുവാവ് കുത്തിപ്പരുക്കേൽപ്പിച്ചു',

പരാതിയില്ലാത്തതിനാൽ ആർ പി എഫ് യുവാവിനെ വെറുതെ വിട്ടു 


സ്വന്തം ലേഖകൻ 


കൊയിലാണ്ടി :ട്രെയിനിൽ യുവതിയെ ശല്യം ചെയ്തതു ചോദ്യം ചെയ്‌തയാളെ യുവാവ് കുത്തിപ്പരുക്കേൽപ്പിച്ചു.

ഇന്നലെ രാത്രി 10.35ന്

കണ്ണൂരിലേക്കുള്ള എക്സിക്യൂട്ടീവ് എക്സ്പ്രസിൽ 

കൊയിലാണ്ടിക്കും വടകരയ്ക്കും ഇടയിലാണു സംഭവം. 

അടുത്ത സീറ്റിൽ ഉണ്ടായിരുന്ന യുവതിയെ ശല്യം ചെയ്തതു ചോദ്യം ചെയ്തതിനാണു യാത്ര ക്കാരനെ ആക്രമിച്ചത്.യാത്രക്കാർ ബഹളം വെച്ചതിനെ തുടർന്ന് വിവരം അറിഞ്ഞ ആർപിഎഫ്

യുവാവിനെ പിടികൂടി. 

യാത്രക്കാരിയായ യുവതിയോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതായിരുന്നു. കയ്യിൽ കരുതിയ ഉപകരണം കൊണ്ടു യുവാവ് കുത്തുകയായിരുന്നെ ന്നു മറ്റു യാത്രക്കാർ പറഞ്ഞു . ആർപിഎഫ് എത്തി ഇയാളെ കസ്‌റ്റഡിയിലെടുത്തു. വടകരയിൽ ഇറക്കി ചോദ്യം ചെയ്തെങ്കിലും ആർക്കും പരാതിയില്ലാത്തതിനാൽ യുവാവിന്റെ വിവരങ്ങൾ ശേഖരിച്ചു ആർ പി എഫ് വിട്ടയച്ചു.

Recent News