കോഴിക്കോട് ഗവ. മെഡിക്കൽ കോളജിന് സമീപം ഓടയിലെ വെള്ളത്തിൽ വീണ് ഷോക്കേറ്റ് വയോധികൻ മരിച്ച നിലയിൽ
കോഴിക്കോട്:ഓടയിലെ വെള്ളത്തിൽ വീണ് ഷോക്കേറ്റ്
വയോധികൻ മരിച്ച നിലയിൽ.വടകര മുതുവന പന്തൻ കിണറ്റിൻകര വീട്ടിൽ കണ്ണനാണ് (76) മരിച്ചത്. ഗവ:മെഡിക്കൽ കോളജ് ഐ എം ജിക്ക് സമീപം കാളാണ്ടി താഴെ വാടക വീട്ടിലായിരുന്നു താമസം. ഇന്ന് രാവിലെ നടക്കാൻ ഇറങ്ങി തിരിച്ച് വരാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ഓടയിൽ വീണ്
വെള്ളത്തിൽ നിന്ന് ഷോക്കേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ പരേതയായ മല്ലിക,
ദളിത് പ്രവർത്തകനും എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ ലിജു കുമാർ മകനാണ്.ലിനി പ്രമോദ്, പരേതനായ ലിജേഷ് എന്നിവർ മക്കളാണ്. പ്രഭാകരൻ ,നാണു , മാതാ, നാരായണി, ലക്ഷമി എന്നിവർ സഹോദരങ്ങളാണ്
പ്രദേശത്ത് നിന്ന് നേരത്തേയും കുട്ടികൾക്ക് ഷോക്കേറ്റിട്ടുണ്ട്ന്ന് നാട്ടുകാർ പറയുന്നു. ഇലക്ട്രിക് സെക്ഷനിൽ മുമ്പ് പരാതി അറിയിച്ചിട്ടും പരിഹാരം ഉണ്ടായില്ല, വൈദ്യുതി വകുപ്പിൻ്റെ കെടുകാര്യസ്ഥതയാണ് കണ്ണൻ്റെ മരണത്തിന് കാരണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു സി രാമൻ ആരോപിച്ചു. കുറ്റവാളികളായ കെ എസ് ഇ ബി ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം വൈദ്യുതി മന്ത്രിയോടും സർക്കാറിനോട് അഭ്യർത്ഥിച്ചു.