നിയോ ലാബ് , സ്കാൻ അത്തോളി ന്യൂസ് ഓൺ ലൈൻ മീഡിയ വർക്ക്ഷോപ്പ് ജൂലായ് 21 ന്
നിയോ ലാബ് , സ്കാൻ അത്തോളി ന്യൂസ് ഓൺ ലൈൻ മീഡിയ വർക്ക്ഷോപ്പ് ജൂലായ് 21 ന്
Atholi News16 Jul5 min

നിയോ ലാബ് & സ്കാൻ അത്തോളി ന്യൂസ് ഓൺ ലൈൻ മീഡിയ വർക്ക്ഷോപ്പ് ജൂലായ് 21 ന് 



ആവണി എ എസ്




അത്തോളി : രോഗ നിർണയ രംഗത്ത് അതിവേഗം വിശ്വാസ്യത നേടിയ അത്തോളി നിയോ സ്കാൻ ആൻ്റ് ലബോറട്ടിയുടെ സഹകരണത്തോടെ അത്തോളി ന്യൂസ് റീഡേർസ് ഫോറവും അത്തോളി ന്യൂസും സംയുക്തമായി ഓൺ ലൈൻ മാധ്യമ പഠനം പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു.


പ്രാദേശിക വാർത്തകൾക്ക് ഏറെ പ്രാധാന്യമുള്ള ഇക്കാലത്ത് വാർത്ത തയ്യാറാക്കാൻ സന്നദ്ധരായവർക്ക് സൗജന്യമായാണ് ഓൺ ലൈൻ മീഡിയ വർക്ക് ഷോപ്പിൽ അവസരം നൽകുന്നത്.

മൂന്നാം വർഷത്തിലേക്ക് പ്രവേശിക്കുന്ന അത്തോളി ന്യൂസ് ഓൺ ലൈൻ പത്രം വിപുലപ്പെടുത്തുന്നതിന് മുന്നോടിയായാണ് പരിശീലനം നൽകുന്നത്.

വാർത്തയെ പരിചയപ്പെടൽ , അവ തയ്യാറാക്കൽ , വാർത്ത ചിത്രം എങ്ങിനെ എടുക്കാം, വാർത്താ ഉറവിടം തുടങ്ങിയവയിലാണ് പ്രാഥമിക പരിശീലനം.

ഞായർ രാവിലെ 10 ന് കുനിയിൽ കടവ് അൽ അഹ്സ കോപ്ലക്സിൽ അത്തോളി പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന ക്യാമ്പ്

പബ്ലിക്ക് റിലേഷൻ ഡെപ്യൂട്ടി ഡയറക്ടർ കെ ടി ശേഖർ ഉദ്ഘാടനം ചെയ്യും. 

ഓൺ ലൈൻ മീഡിയ സാധ്യതകളും പ്രതീക്ഷകളും വിഷയത്തിൽ

ട്രൂവിഷൻ ഓൺ ലൈൻ മാനേജിംഗ് എഡിറ്റർ കെ കെ ശ്രീജിത്ത് ക്ലാസെടുക്കും. 

ജീവൻ ടി വി റീജണൽ ചീഫ് അജീഷ് അത്തോളി , മലയാള മനോരമ അത്തോളി മുൻ പ്രതിനിധി സുനിൽ കൊളക്കാട് , ലൈഫ് സ്ക്കിൽ ട്രെയിനർ

 വി പി സപ്ന എന്നിവർ ക്ലാസെടുക്കും.

പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ വിതരണം ചെയ്യും . 

news image

നിയോ സ്കാൻ ആൻ്റ് ലബോറട്ടി മാനേജിംഗ് പാർട്ണേർസ്

സജി ഏലിയാസ്, വി. ഷിജു, കെ പി ഷിജിൽ എന്നിവർ മുഖ്യാതിഥികളാകും.  

ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാവർക്കും 

നിയോ 

സ്കാൻ ആൻ്റ് ലബോറട്ടിയുടെ സ്കാനിങ് ഉൾപ്പെടെയുള്ള വിവിധ തരം ഹെൽത്ത് പാക്കേജുകളുടെ ഓഫർ കാർഡുകൾ വിതരണം ചെയ്യുമെന്ന് പ്രശസ്ത സീനിയർ റേഡിയോളജി കൺസൾട്ടൻ്റായ 

ഡോ. കെ എം വിനോദ് അറിയിച്ചു.

ഓൺ ലൈൻ മീഡിയ പഠന പരിശീലനത്തിന് ജൂലായ് 20 ന് ശനിയാഴ്ച ഉച്ചക്ക് 2 വരെ അപേക്ഷിക്കാം. പരിശീലനം സൗജന്യമാണ്.അപേക്ഷ നൽകുന്നതിനായി ഗൂഗിൾ ലിങ്ക് ഇതോടൊപ്പം നൽകുന്നു.

Recent News