നടുവണ്ണൂരിൽ തോട്ടിൽ മുങ്ങി മരിച്ച ആളെ തിരിച്ചറിഞ്ഞു
നടുവണ്ണൂരിൽ തോട്ടിൽ മുങ്ങി മരിച്ച ആളെ തിരിച്ചറിഞ്ഞു
Atholi News15 Oct5 min

നടുവണ്ണൂരിൽ തോട്ടിൽ മുങ്ങി മരിച്ച ആളെ തിരിച്ചറിഞ്ഞു




നടുവണ്ണൂർ : തോട്ടുമൂലയിലെ കോയമ്പ്രത്ത് താഴെ തോട്ടിൽ  മരിച്ച നിലയിൽ കണ്ടെത്തിയ മധ്യവയസ്കനെ തിരിച്ചറിഞ്ഞു. 

നൊച്ചാട് കിഴക്കേടത്ത് അബ്ദുറഹിമാനാണ് ( 53 )മരിച്ചതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു.

ഇക്കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് ആണ് തോട്ടുമൂലയിലെ തോട്ടിൽ അഞ്ജാത മൃതദേഹം ഒഴുകി പോകുന്ന നിലയിൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

വിവരമറിഞ്ഞ് പേരാമ്പ്ര പോലീസും ഫയർ ഫോഴ്സും സ്ഥലത്ത് എത്തി, നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം കരക്കെത്തിച്ചു. 

3 ദിവസം പഴക്കമുള്ള നിലയിലായിരുന്ന മൃതദേഹം,അഞ്ജാത മൃതദേഹമായി ഗവ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ മാധ്യമ വാർത്തയിലെ സൂചനയിലൂടെ ലഭിച്ച വിവരങ്ങളുമായി ബന്ധുക്കൾ മെഡിക്കൽ കോളേജിൽ എത്തി ആളെ തിരിച്ചറിഞ്ഞു. പരേതരായ കിഴക്കേടത്ത് അമ്മദ് - ഖദീശ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ - മൊയിതി, ആയിഷ നൊച്ചാട് ജുമാ അത്ത് പള്ളിയിൽ ചൊവാഴ്ച സംസ്ക്കാരം നടത്തി.

Recent News