തെരുവ് വിളക്കുകൾ കത്തുന്നില്ല :    ബൾബ് മാറ്റാൻ ഒരു രൂപ ചാലഞ്ച്
തെരുവ് വിളക്കുകൾ കത്തുന്നില്ല : ബൾബ് മാറ്റാൻ ഒരു രൂപ ചാലഞ്ച്
Atholi News2 Jun5 min

തെരുവ് വിളക്കുകൾ കത്തുന്നില്ല :  

ബൾബ് മാറ്റാൻ ഒരു രൂപ ചാലഞ്ച് 


 


അത്തോളി : തെരുവ് വിളക്കുകൾ ചിലയിടങ്ങളിൽ കത്തുന്നില്ലന്ന പരാതിയുമായി സി പി ഐ എം പഞ്ചായത്ത് കമ്മിറ്റി ചലഞ്ചിങ് പ്രതിഷേധം

സംഘടിപ്പിക്കുന്നു.


ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്തെ ഉപയോഗ ശൂന്യമായ ബൾബ് മാറ്റാൻ ഒരു രൂപ ചലഞ്ചുമായാണ് സമൂഹ മാധ്യമങ്ങളിലൂടെ പാർട്ടി ആഹ്വാനം ചെയ്തത്. ഒരു രൂപ വീതം പണം ജനങ്ങളിൽ നിന്നും സ്വരൂപിച്ച് ബൾബ് വാങ്ങി നൽകിയാണ് പ്രതീകാത്മക പ്രതിഷേധം .

തെരുവ് വിളക്കുകൾ പരിപാലിക്കുന്നതിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നതായി സി പി ഐ എം പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. 

1500 ഓളം തെരുവ് വിളക്കുകൾ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ സ്ഥാപിച്ചവയിൽ വളരെ കുറച്ചു മാത്രമെ പ്രവർത്തിക്കുന്നുള്ളൂവെന്നും ഇതിൽ പ്രതിഷേധിച്ചാണ് ചലഞ്ച് സംഘടിപ്പിക്കുന്നതെന്ന് അഡ്വ.സഫ്ദർ ഹാഷ്മി പറഞ്ഞു.news image

ചലഞ്ചിങ്ങിലൂടെ സ്വരൂപിക്കുന്ന പണം ഉപയോഗിച്ച് വാങ്ങുന്ന ബൾബുകൾ നാളെ- 3- 6- 2024, തിങ്കളാഴ്ച വൈകീട്ട് 4 ന് പഞ്ചായത്ത് അധികൃതർക്ക് കൈമാറുമെന്ന് ചടങ്ങിൽ എല്ലാവരും പങ്കെടുക്കണമെന്നും സി പി ഐ എം ഏരിയ കമ്മിറ്റി അംഗം കെ കെ ശോഭ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ പി എം ഷാജി , ചന്ദ്രൻ പൊയിലിൽ എന്നിവർ അറിയിച്ചു.

Recent News