രാഘവൻ അത്തോളിക്ക് സ്പേസ് ഗ്രാമിക പുരസ്കാരം ;ഞായറാഴ്ച സമ്മാനിക്കും
രാഘവൻ അത്തോളിക്ക് സ്പേസ് ഗ്രാമിക പുരസ്കാരം ;ഞായറാഴ്ച സമ്മാനിക്കും
Atholi News8 Aug5 min

രാഘവൻ അത്തോളിക്ക്

സ്പേസ് ഗ്രാമിക പുരസ്കാരം ;ഞായറാഴ്ച സമ്മാനിക്കും 




അത്തോളി : കലാസാംസ്കാരിക സംഘടനയായ സ്പേസ് അത്തോളിയുടെ പ്രഥമ ഗ്രാമിക അവാർഡിന് രാഘവൻ അത്തോളി അർഹനായി. ശിൽപ്പവും കാഷ് അവാർഡും ഉൾപ്പെടുന്ന പുരസ്കാരം ഓഗസ്റ്റ് 10 ഞായറാഴ്ച രാവിലെ 10.30 ന് അത്തോളി ഗവ. എൽ പി സ്കൂളിൽ

നടക്കുന്ന ചടങ്ങിൽ പ്രശസ്ത കവിയും പ്രഭാഷകനുമായ പ്രൊഫ.കൽപ്പറ്റ നാരായണൻ സമ്മാനിക്കും.

സ്പേസ് അത്തോളിയുടെ ഓഫീസ് ഉദ്ഘാടനം അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ നിർവ്വഹിക്കും. 

സ്പേസ് പ്രസിഡൻ്റ് 

ബി കെ ഗോകുൽ ദാസ് അധ്യക്ഷത വഹിക്കും. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി കെ റിജേഷ് , 

ചിത്രകാരൻ അഭിലാഷ് തിരുവോത്ത് എന്നിവർ ആശംസകൾ അർപ്പിക്കും.

സെപ്സ് സെക്രട്ടറി അഷ്റഫ് ചീടത്തിൽ സ്വാഗതവും വൈസ് പ്രസിഡൻ്റ് കൃഷ്ണ കുമാരി നന്ദിയും പറയും.തുടർന്ന് ഗസൽ വിരുന്ന് ,വിനോദ് അത്തോളിയുടെ ഫോട്ടോ പ്രദർശനം, ജിജുലാൽ ബോധിയുടെ ചുമർച്ചിത്ര പ്രദർശനം തുടങ്ങിയവയും ഇതിൻ്റെ ഭാഗമായി ഉണ്ടാകും.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec