ശതം സഫലം:  വിദ്യാർത്ഥികൾക്കായി  ഫുട്ബോൾ ടൂർണ്ണമെന്റ്  ഇന്നും നാളെയും     (ഫെബ്രുവരി 26 , 27 )
ശതം സഫലം: വിദ്യാർത്ഥികൾക്കായി ഫുട്ബോൾ ടൂർണ്ണമെന്റ് ഇന്നും നാളെയും (ഫെബ്രുവരി 26 , 27 )
Atholi News26 Feb5 min

ശതം സഫലം:വിദ്യാർത്ഥികൾക്കായി

ഫുട്ബോൾ ടൂർണ്ണമെന്റ് ഇന്നും നാളെയും  

 (ഫെബ്രുവരി 26 , 27 )




അത്തോളി : ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ നൂറാം വാർഷികം - ശതം സഫലം പരിപാടിയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി എം വി ബാലൻ മാസ്റ്റർ മെമ്മോറിയൽ സെവൻസ് ഫുട്ബോൾ ടൂർണമെൻറ് ഇന്നും നാളെയും (26,27 തിയ്യതികളിൽ ) നടക്കും. 



കൊയിലാണ്ടി സബ് ജില്ലയിലെയും അത്തോളിക്ക് സമീപ പ്രദേശങ്ങളിലെയും യു പി വിഭാഗം ( ആൾക്കുട്ടികൾ) ത്തിൽ രണ്ട് ദിവസങ്ങളിലായി

10 ടീം കൾ വീതം മത്സരിക്കും. 

ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ 

ഉച്ചക്ക് ശേഷം 2.30 ന് 

മത്സരം ആരംഭിക്കും.

സ്കൂളിലെ മുൻ കായിക അധ്യാപകനായിരുന്ന എം വി ബാലൻ മാസ്റ്ററുടെ ഓർമ്മക്കായാണ് മത്സരം. സ്കൂളിലെ സ്പോർട്സ് അക്കാദമിയുടെ സഹകരണത്തോടെ നടക്കുന്ന ചടങ്ങിൽ 

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്യും.news image

അത്തോളി പോലീസ് സബ് ഇൻസ്‌പെക്ടർ ആർ രാജീവ് കായിക താരങ്ങളെ പരിചയപ്പെടും.

പി ടി എ പ്രസിഡൻ്റ് സന്ദീപ് നാലുപുരയ്ക്കൽ അധ്യക്ഷത വഹിക്കും.

ജനറൽ കൺവീനർ

പ്രിൻസിപ്പൽ സി ജി പാർവ്വതി, ജോയിൻ കൺവീനർമാരായ വി എച്ച് എസ് ഇ പ്രിൻസിപ്പൽ കെ പി ഫൈസൽ ,ഹെഡ് മിസ്ട്രെസ് പി പി സുഹറ,

സ്പോർട്സ് കൺവീനർ ഐശ്വര്യ ഭരത്, പ്രോഗ്രാം കൺവീനർ കെ എം മണി തുടങ്ങിയവർ പങ്കെടുക്കും.

Tags:

Recent News