"എൻ്റെ വാർഡ് " മെമ്പർ സംസാരിക്കുന്നു!  നേട്ടങ്ങളുടെ നാൾ വഴികൾ....  ജനപ്രിയ വാർഡ് മെമ്പർ ആരാണ്
"എൻ്റെ വാർഡ് " മെമ്പർ സംസാരിക്കുന്നു! നേട്ടങ്ങളുടെ നാൾ വഴികൾ.... ജനപ്രിയ വാർഡ് മെമ്പർ ആരാണ്
Atholi NewsInvalid Date5 min

"എൻ്റെ വാർഡ് " മെമ്പർ സംസാരിക്കുന്നു!

നേട്ടങ്ങളുടെ നാൾ വഴികൾ....

ജനപ്രിയ വാർഡ് മെമ്പർ ആരാണ് ?



സ്വന്തം ലേഖകൻ

Special Report :



അത്തോളി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ പ്രാദേശിക വാർത്തയുടെ ഉള്ളറകൾ തേടുന്ന അത്തോളി ന്യൂസ് പ്രിയപ്പെട്ട വായനക്കാർക്ക് അത്തോളി ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർമാർ നിർവഹിച്ച പ്രവർത്തനങ്ങൾ വിലയിരുത്താൻ അവസരം നൽകുന്നു. ഇതിന്റെ ആദ്യ പടിയായി ഓരോ വാർഡ് മെമ്പർമാരും അവരുടെ വാർഡിൽ നടപ്പിലാക്കിയതും ഇപ്പോൾ നിർവ്വഹിക്കുന്നതുമായ കർമ്മ പദ്ധതികൾ പൊതുജനങ്ങളുമായി പങ്കുവെക്കാൻ തയ്യാറെടുക്കുന്നു.

വാർഡ് വിഭജനത്തിലൂടെ അത്തോളി പഞ്ചായത്തിൽ രണ്ട് വാർഡുകൾ കൂടി പിറ ക്കുകയാണ് . ഈ സാഹചര്യത്തിൽ ഓരോ വാർഡ് മെമ്പർമാരും വാർഡിൽ എന്തെല്ലാം ചെയ്തു എന്നറിയാനും കൂടി അവസരം നൽകുകയാണിവിടെ.

ഇതിൽ വായനക്കാർക്കും പ്രതികരിക്കാൻ അവസരമുണ്ട്. അങ്ങിനെ വിലയിരുത്തി അയക്കുന്ന വിവരങ്ങൾ തുടർന്ന് പ്രസിദ്ധീകരിക്കും. മികച്ച പ്രവർത്തനങ്ങൾക്ക് വായനക്കാരിലൂടെ "ജനപ്രിയ വാർഡ് മെമ്പർ" പുരസ്കാരം നൽകും .

ജനങ്ങൾ നൽകുന്ന അംഗീകാരം വായനക്കാർ സാക്ഷിയായി ലഭിക്കുന്നതിനുള്ള അവസരം കൂടിയാണ് ഈ പംക്തി .

ഒക്ടോബർ ആദ്യ വാരം തുടങ്ങും . വാർഡിലെ വിശേഷങ്ങൾ പങ്കുവെക്കാൻ മെമ്പർമാരും വിലയിരുത്താൻ വായനക്കാരും തയ്യാറാകുകയാണ് .

അത്തോളി പഞ്ചായത്തിന് ശേഷം സമീപ പഞ്ചായത്തിലേക്കും ഈ പക്തി ഉപയോഗപ്പെടുത്താനും ആലോചനയുണ്ട്.

അത്തോളി ന്യൂസ്‌ റീഡേഴ്‌സ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് ക്യാമ്പയിൻ നടപ്പിലാക്കുന്നത്.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec