വിജയ തിളക്കത്തിൽ കാജു കാഡോ കരാട്ടെ ആക്കാദമി കൊടശ്ശേരി
റീന മനോജ്
അത്തോളി : വിജയ തിളക്കത്തിൽ കോടശ്ശേരി
കാജു കാഡോ കരാട്ടെ ആക്കാദമി. ഇക്കഴിഞ്ഞ
മെയ് 16 മുതൽ 18 വരെ മൈസൂരിൽ നടന്ന കാജു കാഡോ ബ്ലാക്ക് ബെൽറ്റ് ടെസ്റ്റിൽ അക്കാദമിയിൽ നിന്നും പഠിച്ച 8 പേരാണ് വിജയിച്ചു.മിന്നും വിജയത്തിൽ
ബ്ലാക്ക് ബെൽറ്റ് സാൻസായി മാസ്റ്റർ സജീവനും വിദ്യാർത്ഥികളും വലിയ
സന്തോഷത്തിലാണ്
പി എസ്
അഷിൻ (13), വേദക് മാധവ് (14 ) , ആൽവിൻ പ്യാരി (18)
(16 ) , വിനായക് മാധവ് (16 ) അഭിനവ് ( 16 ) , സൽമാൻ ഫാരിസ് (16 )
കെ പി പ്രശാന്ത് (38) , റിയ സജിത്ത് ( 18 ) എന്നിവരാണ് ബ്ലാക്ക് ബെൽറ്റ് സ്വന്തമാക്കിയത്. കുട്ടികളിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗം കുറയ്ക്കുന്നതിനും ഏതു പ്രതിസന്ധിയെയും നേരിടാനും ഇത്തരം അയോധന കലകൾ പരിശീലിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് 'ബ്ലാക്ക് ബെൽറ്റ് നേടിയ റിയ സജിത്തിന്റെ പിതാവും റിട്ട. ആർമി ഉദ്യോഗസ്ഥനുമായ സജിത്ത് അത്തോളി ന്യൂസിനോട് പറഞ്ഞു.