സി എച്ചിന്റെ പി എ അബ്ദുല്ലക്കോയയെ
അനുസ്മരിച്ചു :സി എച്ചിനെ പഠിക്കാനുള്ള റഫറൻസ് ഗ്രന്ഥമായിരുന്നു മലയിൽ അബ്ദുല്ലക്കോയയെന്ന്
: പി എ റഷീദ്
തലക്കുളത്തൂർ: തലക്കുളത്തൂർ പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച മുസ് ലിം ലീഗ് നേതാവും സി.എച്ച് മുഹമ്മദ് കോയ, ഇ.അഹമ്മദ്, ഡോ.എം.കെ മുനീർ എന്നിവർ മന്ത്രിമാരായിരിക്കെ പേഴ്സണൽ സെക്രട്ടറിയുമായിരുന്ന മലയിൽ അബ്ദുല്ലക്കോയ അനുസ്മരണം
പി.ആർ.ഡി അഡീഷണൽ മുൻ ഡയറക്ടർ പി. എ റഷീദ് ഉദ്ഘാടനം ചെയ്തു.
സി എച്ചിനെ പഠിക്കാനുള്ള റഫറൻസ് ഗ്രന്ഥമായിരുന്നു അബ്ദുല്ലക്കോയ സാഹിബെന്നും സി എച്ചിനെ സ്മരിക്കുമ്പോൾ അദ്ദേഹത്തെയും അദ്ദേഹത്തെ സ്മരിക്കുമ്പോൾ സി എച്ചിനെ യും വിസ്മരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് ലീഗ് ട്രഷറർ എം.പി ബഷീർ അധ്യക്ഷനായി. മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ അനുസ്മരണ പ്രഭാഷണം നടത്തി. പരിചയപ്പെട്ടവർക്കൊക്കെ മഹനീയ അനുഭവമായിരുന്നു അബ്ദുല്ല സാഹിബെന്ന് അദ്ദേഹം പറഞ്ഞു.വർത്തമാനകാലത്ത് ഉരിത്തിരുഞ്ഞു വന്ന പുതിയ രാഷ്ട്രീയത്തെ എങ്ങനെ വില പേശി കൊണ്ട് ന്യൂനപക്ഷങ്ങളുടെ അസ്ഥിത്വം കാത്തു സൂക്ഷിക്കാനുള്ള പോരാട്ടങ്ങളിൽ അണിചേരുക എന്നുള്ളതാണ് അബ്ദുല്ല കോയ സാഹിബിനെ പോല്ലുള്ളവരെ അനുസ്മരിക്കുമ്പോഴുള്ള നമ്മുടെ ദൗത്യമെന്നും അതിനപ്പുറത്തേക്ക് കാലം മനുഷ്യനെ അടയാളപ്പെടുത്തിയെന്ന് പറയാൻ പറ്റിയെങ്കിൽ നിങ്ങൾ ആ മനുഷ്യൻ്റെ നന്മകളെ വരും തലമുറകൾക്ക് പകർന്നു കൊടുക്കാൻ കഴിയുമ്പോൾ മാത്രമാണ് ലീഗുകാരനായി എന്നു പറയാൻ കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ഷഹിൻ ഷംലാൻ, ഡി.എം നജ്വ മുഖ്താർ, ടി.ടി മുഹമ്മദ് ഷിനാസ് എന്നിവരെ അനുമോദിച്ചു. മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഷാഹിർ കുട്ടമ്പൂർ മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ മുസ്തഫ കമാൽ, വൈസ് പ്രസിഡൻ്റ് കെ.ഫൈജാസ്, സെക്രട്ടറി പി.കെ അബ്ദുറഹിമാൻ മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് അംഗം സി.അബ്ദുൽ ജലീൽ,മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് കെ.ബാലൻ, തലക്കുളത്തൂർ ഗ്ലോബൽ കെ.എം.സി.സി പ്രസിഡൻ്റ് അനസ് അഹമ്മദ്, ജനറൽ സെക്രട്ടറി വള്ളിൽ മുഹമ്മദ് ബഷീർ വനിത ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് യുഫ്സിന ടീച്ചർ പ്രസംഗിച്ചു. എം.പി അബ്ദുല്ല ഖിറാഅത്ത് നടത്തി. പഞ്ചായത്ത് മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി എ.എം മുഹമ്മദ് റിയാസ് ദുആ സ്വാഗതവും യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡൻ്റ് കെ.നവാസ് നന്ദിയും പറഞ്ഞു.
ചിത്രം: തലക്കുളത്തൂർ പഞ്ചായത്ത് മുസ് ലിം ലീഗ് മലയിൽ അബ്ദുല്ലക്കോയ അനുസ്മരണം പി.എ റഷീദ് ഉദ്ഘാടനം ചെയ്യുന്നു