അത്തോളി- ചീക്കിലോട് റോഡിൽ അപകട ഭീഷണിയുമായിമരം ',മുറിച്ചു മാറ്റണമെന്ന
കലക്ടറുടെ ഉത്തരവിന് പുല്ലുവില
സ്വന്തം ലേഖകൻ
അത്തോളി : ഒരു വർഷം മുമ്പ് റോഡിലെ അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റണമെന്ന ജില്ലാ കലക്ടറുടെ ഉത്തരവിന്
പൊതുമരാമത്ത് വകുപ്പ്
പുല്ലു വിലയെന്ന് ആക്ഷേപം. കാപ്പാട് തുഷാരഗിരി റോഡിൻറെ ഭാഗമായ ചീക്കിലോട് റോഡിൽ കണ്ണിപ്പൊയിൽ സ്കൂളിന് സമീപത്തെ സൂര്യകാന്തി മരമാണ് അപകടകരമായ രീതിയിൽ നിൽക്കുന്നത്.
ഈ മരം മുറിച്ചു മാറ്റാനാണ് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയറോട് 2023 ജൂൺ 7ന് ജില്ലാ കലക്ടർ ഉത്തരവിട്ടത്.
ഉത്തരവിട്ടിട്ടും അത് നടപ്പിലാക്കാൻ പൊതുമരാമത്ത് വകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല. ഇതു മൂലം അപകട ഭീഷണിയുള്ള മരം റോഡിലേക്ക് ചാഞ്ഞു നിൽക്കുകയാണ്. കൂടാതെ അതിൻറെ വേരുകൾ കൊണ്ട് കനാൽ ഭാഗികമായി അടയുകയും കനാലിലൂടെ ഒഴുകേണ്ട വെള്ളം റോഡിലേക്ക് കര കവിഞ്ഞൊഴുകുകയും ചെയ്യുന്നു. ഇതോടെ റോഡിലും ഗതാഗത തടസ്സം ഉണ്ടാവുന്നുണ്ട്.അതിനിടെ
അപകടകരമായ മരം പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ വൈകീട്ടടെ സന്ദർശിച്ചു. മരം മുറിച്ചു മാറ്റാൻ ആവശ്യപ്പെട്ടതായി അവർ അറിയിച്ചു