ഊരള്ളൂരിൽ കത്തിക്കരഞ്ഞ നിലയിൽ അജ്ഞാത മൃതദേഹ അവശിഷ്ടങ്ങൾ
ഊരള്ളൂരിൽ കത്തിക്കരഞ്ഞ നിലയിൽ അജ്ഞാത മൃതദേഹ അവശിഷ്ടങ്ങൾ
Atholi News13 Aug5 min

ഊരള്ളൂരിൽ കത്തിക്കരഞ്ഞ നിലയിൽ അജ്ഞാത മൃതദേഹ അവശിഷ്ടങ്ങൾ


കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം പുരോഗമിക്കുന്നു



കൊയിലാണ്ടി : ഉരുള്ളൂരിൽ കത്തിക്കരിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.

ഇന്ന് രാവിലെയാണ് ഊരള്ളൂർ പുതിയെടത്ത്

വയലിl കത്തിക്കരിഞ്ഞ നിലയിൽ രണ്ട് കാലുകൾ കണ്ടെത്തിയത്.


നടുവണ്ണൂർ റോഡിൽ കുഴിവഴിയിൽ താഴെ പുതിയടത്ത് വീടിനു സമീപം വയലരികിലായാണ് മൃതദേഹവശിഷ്ടങ്ങൾ കണ്ടെത്തിയത്. പ്രദേശമാകെ

കടുത്ത ദുർഗന്ധം, തുടർന്ന് നടത്തിയ അന്വേഷണത്തിൽ നാട്ടുകാരനാണ് അവശിഷ്ടം കണ്ടെത്തിയത്. വിവരം അറിഞ് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.പിന്നാലെ ഫോറൻസിക് സംഘവും എത്തത്തി . സമീപപ്രദേശങ്ങളിൽ നിന്ന് കാണാതായ ആളുകളെ

കേന്ദ്രീകരിച്ചാണ് പോലീസിന്റെ പ്രാഥമിക അന്വേഷണം.

Tags:

Recent News